Image

'അള്ള്‌ രാമേന്ദ്രനു'മായി കുഞ്ചാക്കോ ബോബന്‍

Published on 16 May, 2018
 'അള്ള്‌ രാമേന്ദ്രനു'മായി കുഞ്ചാക്കോ ബോബന്‍


തീയേറ്ററുകളില്‍ വിജയമായ പഞ്ചവര്‍ണ്ണതത്തയ്‌ക്കു ശേഷം വ്യത്യസ്‌തമായൊരു ചിത്രവുമായി കുഞ്ചാക്കോ ബോബനെത്തുന്നു. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന 'അള്ള്‌ രാമേന്ദ്രന്‍' ഈ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റലുക്ക്‌ പുറത്ത്‌ വിട്ടിട്ടുണ്ട്‌. അരികില്‍ ഒരാള്‍, ചന്ദ്രേട്ടന്‍ എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ നല്ല സിനിമകള്‍ സമ്മാനിച്ച ആഷിക്ക്‌ ഉസ്‌മാന്‍ പ്രൊഡക്ഷന്‍സാണ്‌ അള്ള്‌ രാമേന്ദ്രന്‍ നിര്‍മ്മിക്കുന്നത്‌.

ചിത്രത്തില്‍ ചാക്കോച്ചന്‍ നായകനാവുമ്പോള്‍ കൃഷ്‌ണ ശങ്കറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. ജിംഷി ഖാലിദ്‌ ക്യാമറ കൈകകാര്യം ചെയുന്ന സിനിമയ്‌ക്ക്‌ സംഗീതം പകരുന്നത്‌ ഷാന്‍ റഹ്മാനാണ്‌. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ്‌ സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്‌. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരും.

രമേഷ്‌ പിഷാരടിയുടെ സംവിധാനത്തിലെത്തിയ പഞ്ചവര്‍ണതത്തയാണ്‌ കുഞ്ചാക്കോ ബോബന്റെ അവസാനമിറങ്ങിയ സിനിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക