Image

നവയുഗം കുടുംബവേദിയ്ക്ക് പുതിയ നേതൃത്വം.

Published on 17 May, 2018
നവയുഗം കുടുംബവേദിയ്ക്ക് പുതിയ നേതൃത്വം.
ദമ്മാം: നവയുഗം സാംസ്‌കാരികവേദി കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ അമരത്തേയ്ക്ക് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു.

 

കോബാര്‍ നെസ്‌റ്റോഹാളില്‍ നടന്ന നവയുഗം കുടുംബവേദി സമ്മേളനത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് കുടുംബവേദി ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

കുടുംബവേദി പ്രസിഡന്റ് ആയി ആര്‍.ഗോപകുമാറിനെയും, വൈസ് പ്രസിഡന്റ് ആയി ഷാജി അടൂരിനെയും, സെക്രട്ടറിയായി  ശ്രീമതി സുമി ശ്രീലാലിനെയും, ജോയിന്റ് സെക്രട്ടറിയായി ശരണ്യ ഷിബുവിനെയും തെരെഞ്ഞെടുത്തു.

 

ഷിബുകുമാര്‍, റെജി സാമുവല്‍, അരുണ്‍ ചാത്തന്നൂര്‍, മഞ്ജു മണിക്കുട്ടന്‍, വിനീഷ്, ശ്രീലാല്‍, നിസാര്‍ ആലപ്പുഴ, അബ്ദുള്‍ കലാം, തോമസ് സക്കറിയ, ബെറ്റി റെജി, ഷെഫീക്ക് കാസിം, നൗഷാദ്, ബിജു മുണ്ടക്കയം, നൗഷാദ് ഓച്ചിറ  എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.


നവയുഗം കുടുംബവേദിയ്ക്ക് പുതിയ നേതൃത്വം.
ഗോപകുമാര്‍.ആര്‍ കുടുംബവേദി പ്രസിഡന്റ്
നവയുഗം കുടുംബവേദിയ്ക്ക് പുതിയ നേതൃത്വം.
സുമി ശ്രീലാല്‍ കുടുംബവേദി സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക