Image

ഫോമാ ഇലക്ഷന്‍: പല സ്ഥാനങ്ങളിലേക്കും എതിരില്ല

Published on 23 May, 2018
ഫോമാ ഇലക്ഷന്‍: പല സ്ഥാനങ്ങളിലേക്കും എതിരില്ല
ഫോമാ ഏതാനും സ്ഥാനങ്ങളിലേക്കു മല്‍സരമില്ല.
നാഷണല്‍ അഡൈ്വസറി കമ്മിറ്റി ചെയറായി തോമസ് ടി ഉമ്മന്‍, വൈസ് ചെയറായി ജോര്‍ജ് തോമസ്, സെക്രട്ടറിയായി രേഖ ഫിലിപ്പ്, ജോ. സെക്രട്ടറിയായി സാബു ലൂക്കോസ് എന്നിവര്‍ എതിരില്ലാതെ വിജയിച്ചു.

വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായി ജോസഫ് ഔസോയും നാഷണല്‍ കമ്മിറ്റിയിലേക്കു റീജിയനില്‍ നിന്നു സിജില്‍ പാലക്കലോടി, ജോസ് വടകര എന്നിവരും എതിരില്ലതെ ജയിച്ചു.

ഗ്രേറ്റ് ലേക്ക്സ് റീജിയനില്‍ നിന്നു നാഷണല്‍ കമ്മിറ്റിയിലേക്കു അരുണ്‍ ദാസ്, കുര്യാക്കോസ് പി പോള്‍ എന്നിവര്‍ എതിരില്ലാതെ ജയിച്ചു. പക്ഷെ ഇവിടെ ആര്‍.വി.പി ആയി ആരും പത്രിക നല്കിയിട്ടില്ല.

ന്യു യോര്‍ക്ക് മെട്രോ റീജിയനില്‍ നിന്നു നാഷണല്‍ കമ്മിറ്റിയിലേക്കു ബെഞ്ചമിന്‍ ജോര്‍ജ്, ചാക്കോ കൊയിക്കലത്ത് എന്നിവര്‍ വിജയിച്ചു.

മിഡ് അറ്റ്ലാന്റിക് ആര്‍.വി.പി. ആയിബോബി കെ തോമസ് എതിരില്ലാതെ ജയിച്ചു. നാഷണല്‍ കമിറ്റിയിലേക്കു ചെറിയാന്‍ കോശി, സണ്ണി അബ്രഹാം എന്നിവര്‍ക്കും എതിരില്ല.

കാപിറ്റല്‍ റീജിയനില്‍ നിന്നു ജോയി കൂടാലി ആര്‍.വി.പി ആയി. അനില്‍ നായര്‍, തോമസ്‌കുര്യന്‍, എന്നിവര്‍ക്കും നാഷണല്‍ കമ്മിറ്റിയിലേക്കു എതിരില്ല.
സ്ത്ത് ഈസ്റ്റ് റീജിയന്‍ ആര്‍.വി.പി ആയിതോമസ് കെ ഈപ്പന്‍ വിജയിച്ചു. ബിജു ജോസഫ്, ഡൊമിനിക് ചാക്കോനല്‍ എന്നിവര്‍ക്കും നാഷണല്‍ കമിറ്റിയിലേക്കു എതിരില്ല.

സണ്‍ഷൈന്‍ റീജിയനില്‍ ബിജു തോണിക്കടവില്‍ എതിരില്ലാതെ ജയിച്ചു.
സെണ്ട്രല്‍ റീജിയനില്‍ ബിജി ഫിലിപ്പ് ആര്‍.വി. പി. ആയി. 

ന്യു ഇംഗ്ലണ്ട് റീജിയനില്‍ നിന്നു ആര്‍.വി.പി., നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ഥികളില്ല. 

Join WhatsApp News
vincent emmanuel 2018-05-23 11:20:04
nice job of compiling such a difficult list. very carefully done./.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക