ലണ്ടന്‍: ഹാരി രാജകുമാരനും മെഗാന് മാര്‍ക്കിളും തമ്മിലുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലേലവും തുടങ്ങി. ചടങ്ങിലും വിരുന്നിലും പങ്കെടുത്ത ചില അതിഥികളാണ് ഇതിനു പിന്നില്‍.
വിവാഹത്തിനെത്തിയ എല്ലാവരും ഒരു സമ്മാനപ്പൊതി നല്‍കിയിരുന്നു. ഇവയ്ക്ക് ആയിരം പൗണ്ട് വിലയിട്ടാണ് ഇബേയില്‍ വില്പന നടത്തുന്നത്. ഇത്തരത്തില്‍ വിവാഹ പാര്‍ട്ടിക്കു പോയപ്പോള്‍ കിട്ടിയ വിവിധ വസ്തുക്കള്‍ 25 പൗണ്ട് മുതല്‍ 420 പൗണ്ട് വരെ വിലയിട്ട് വില്പനയ്ക്കു വച്ചിരിക്കുകയാണ്.
വധൂവരന്മാരുടെ ഓര്‍ഡര്‍ ഓഫ് സര്‍വീസിന്റെ പിഡിഎഫ് വരെ അഞ്ച് പൗണ്ടിനു വില്‍ക്കുന്നു. എന്നാലിത് ഇന്റര്‍നെറ്റില്‍ സൗജന്യമായും ലഭ്യമാണ്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍