Image

ഫോമാ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കുന്നത് നാളത്തേക്കു മാറ്റി

Published on 24 May, 2018
ഫോമാ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കുന്നത് നാളത്തേക്കു മാറ്റി
ന്യു ജെഴ്‌സി: ഫോമാ ഇലക്ഷന്റെ സ്ഥാനാര്‍ഥി പട്ടിക നാളെ മാത്രമേ പ്രസിദ്ധീകരിക്കൂ എന്നു മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ അനിയന്‍ ജോര്‍ജ് അറിയിച്ചു. ഫോമാ എക്‌സിക്യൂട്ടിവിന്റെ അഭ്യര്‍ഥന പ്രകാരമാണിത്.

മുന്‍ നിശ്ചയ പ്രകാരം പട്ടിക 22-നു ആയിരുന്നു പ്രസിദ്ധീകരിക്കേണ്ടത്. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ അംഗത്വ ഫീ സംബന്ധിച്ച് വിവാദം ഉണ്ടായ പശ്ചാത്തലത്തിലാണു ലിസ്റ്റ് വൈകിയത്. നാഷനല്‍ എക്‌സിക്യൂട്ടിവും മറ്റു കമ്മിറ്റികളും ചേര്‍ന്ന് സ്റ്റാറ്റന്‍ ഐലന്‍ഡ് അസോസിയേഷന്‍ നാളെ (വെള്ളി) വൈകിട്ട് 5-നു മുന്‍പ് അംഗത്വ ഫീസ് സെക്രട്ടറിയെ ഏല്പിക്കാന്‍ അനുവദിച്ചിട്ടുണ്ട്.

അംഗത്വ ഫീസ് വിവാദം തങ്ങളുടെ വിഷയമല്ലെന്നു ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. എക്‌സിക്യൂട്ടിവ് നല്‍കുന്ന ഡലിഗേറ്റ് ലിസ്റ്റ് അനുസരിച്ച് ഇലക്ഷന്‍ നടത്തുക മാത്രമാണു തങ്ങളുടെ ചുമതല. എന്നാല്‍ ഭരണഘടന പൂര്‍ണമായി പാലിക്കും. അതു പോലെ പെരുമാറ്റ ചട്ടം ലംഘിക്കാനോ സ്ഥാനാര്‍ഥികള്‍ പരസ്പരം വ്യക്തിഹത്യ നടത്തുന്നതോ അനുവദിക്കില്ല.

ജനാധിപത്യ സംഘടനയില്‍ ഇലക്ഷന്‍ കാലത്ത് വിവാദവും വാക്ക്പയറ്റും ഉണ്ടാകുന്നത് അസ്വാഭാവികമല്ല എന്നു അനിയന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. സംഘടനയുടെ ഉണര്‍വിന്റെ ലക്ഷണമാണത്. പക്ഷെ അത്അവിടം കൊണ്ട് തീരീണം.
സ്റ്റാറ്റന്‍ ഐലന്‍ഡ് അസോസിയേഷന്‍ അംഗത്വ ഫീസ് നല്കിയില്ല എന്നു ചൂണ്ടിക്കാട്ടി മെരിലാന്‍ഡില്‍ നിന്നുള്ള സെക്രട്ടറി സ്ഥാനാര്‍ഥി മാത്യു വര്‍ഗീസ് (ബിജു) ഇലക്ഷന്‍ കമ്മീഷനു പരാതി നല്കിയിരുന്നു. അതിനു മറുപടി കൊടുക്കും.

ഇലക്ഷന്‍ കമ്മീഷന്റെ എല്ലാ തീരുമാനവും ഏകകണ്ടമായാണു എടുക്കുന്നത്.

പത്രിക സമര്‍പ്പിച്ചവരില്‍ ചിലര്‍ പിന്‍ വാങ്ങിയിട്ടുണ്ട്. ചിലരുടെ പത്രിക തള്ളി. അംഗീകരിച്ചവരുടെ ലിസ്റ്റാണു നാളെ വരിക.

ഡലിഗേറ്റ് ലിസ്റ്റില്‍ ഉള്ള ചിലര്‍ നല്കിയ ഫോണ്‍ നമ്പറുകള്‍ തെറ്റാണെന്നു കണ്ടെത്തിയിട്ടുണ്ട്. വിളിക്കുമ്പോള്‍ അത് അമേരിക്കക്കാരുടെയും മറ്റും നമ്പറുകള്‍. ഇത് സ്ഥാനാര്‍ഥികള്‍ക്കു നല്കാനാവില്ലല്ലൊ. അതിനാല്‍ ക്രുത്യമായ നമ്പര്‍ സംഘടനകളോട് ആവശ്യപ്പെടും.

വിവാദങ്ങള്‍ കെട്ടടങ്ങുമെന്നും പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്നും അനിയന്‍ ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക