Image

ട്രഷറര്‍ എവിടെ? വിവാദം അനാവശ്യമെന്നു മുന്‍ ബൈലോ ചെയര്‍ പന്തളം ബിജു തോമസ്

Published on 24 May, 2018
ട്രഷറര്‍ എവിടെ? വിവാദം അനാവശ്യമെന്നു മുന്‍ ബൈലോ ചെയര്‍ പന്തളം ബിജു തോമസ്
സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ അംഗത്വ ചെക്ക് സംബന്ധിച്ച വിവാദം അര്‍ഥശൂന്യമാണെന്നു ഫോമാ ബൈലോ അമന്‍ഡ്‌മെന്റ് കമ്മിറ്റി മുന്‍ ചെയറായിരുന്ന പന്തളം ബിജു തോമസ്. ട്രഷറര്‍ ചെയ്യേണ്ട ജോലി സെക്രട്ടറി കയ്യടക്കിയതാണു പ്രശ്‌നമായത്.

ഭരണഘടന പ്രകാരം എല്ലാ സാമ്പത്തിക ഇടപാടുകളും നടത്തുകയും ചെക്കുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് ട്രഷററാണ്. അംഗത്വ ഫീസ് വാങ്ങേണ്ടതും അതു സംബന്ധിച്ച് സംഘടനകള്‍ക്കു നോട്ടീസ് അയക്കേണ്ടറ്റും ട്രഷററാണു. (വകുപ്പുകള്‍ താഴെ) ഇക്കാര്യത്തില്‍ സെക്രട്ടറിക്കു ഒരു റോളുമില്ലാതിരിക്കെ ചെക്ക് വാങ്ങുവാനും അത് കിട്ടുന്നതിനു തീയതി നിശ്ചയിക്കുന്നതിനും സെക്രട്ടറിക്കു അധികാരമില്ലെന്നു ഭരണ ഘടന വായിച്ചാല്‍ മനസിലാകും.

ഇതിനു പുറമെ ധനകാര്യ വര്‍ഷം തുടങ്ങുന്ന ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ 90 ദിവസത്തിനകം അംഗത്വ ഫീസ് നല്കണമെന്നാണു ഭരണ ഘടന പറയുന്നത്. ഫീ നല്കാത്തവരുടെ അംഗത്വം സസ്‌പെന്‍ഡ് ചെയ്യും. ഫീ നല്കിയാല്‍ പുനസ്ഥാപിക്കും (വകുപ്പുകള്‍ താഴെ) ഈ സാഹചര്യത്തില്‍ ജനറല്‍ ബോഡി നടക്കുന്ന ദിവസം പോലും അംഗത്വ ഫീസ് നല്കിയാല്‍ മതി. ഫീസ് നല്കിയില്ലെങ്കില്‍ ഡലിഗേറ്റുകള്‍ക്കു വോട്ട് ചെയ്യന്‍ അവകാശം നഷ്ടമാകും.

ഇലക്ഷനു പങ്കെടുക്കാന്‍ അംഗസംഘടനയുടെ മെംബര്‍ഷിപ്പ് സാധുവായിരിക്കണമെന്നു മാത്രമേയുള്ളു.
ചെക്ക് കിട്ടിയില്ല എന്ന് എഴുതുന്നതിനു പകരം പെന്‍ഡിംഗ് എന്ന് എഴുതാവുന്നതേ ഉണ്ടായിരുന്നുള്ളു. എങ്കിലത് വിവാദമാവില്ലായിരുന്നു. എന്തായാലും ട്രഷറര്‍ ചെയ്യേണ്ട ജോലി ട്രഷറര്‍ ചെയ്യാതിരുന്നതാണു ഈ കണ്‍ ഫ്യൂഷനെല്ലാം കാരണം-ബിജു തോമസ് ചൂണ്ടിക്കാട്ടി.

അംഗത്വ ഫീസിനെച്ചൊല്ലി വിവാദം ഉണ്ടാവേണ്ട കാര്യമില്ലെന്നു ഭരണഘടനയുടെ പ്രധാന ശില്പി ആയിരുന്ന ഡോ. ജെയിംസ് കുറിച്ചിയും അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇലക്ഷന്‍ നടത്താന്‍ ഒരു നടപടിക്രമം ഉണ്ടാക്കിയ ശേഷം അതു പാലിക്കാത്തതിനു ഭരണഘടനയില്‍ പോയി ന്യായം തേടുന്നത് ശരിയല്ലെന്നു എതിര്‍വിഭാഗം പറയുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ നടപടിക്രമം സെക്രട്ടറി പുറത്തിറക്കിയപ്പോള്‍ തന്നെ അതിനെ ചോദ്യം ചെയ്യാമായിരുന്നു. അതു ചെയ്യാതെ ഇപ്പോള്‍ പറയുന്നതില്‍ അര്‍ഥമില്ല. മാത്രമല്ല, എല്ലാ സംഘടനയും ക്രുത്യമായി പാലിച്ച ഒരു നിസാര കാര്യം ചെയ്യാതെ ഇപ്പോള്‍ ന്യായം പറയുന്നത് അംഗീകരിക്കാനവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ARTICLE # VI

EXECUTIVE COMMITTEE

19. Duties and Responsibilities of the Treasurer:

e. The Treasurer only shall make all payments of the Federation. All fees, donations and articles received by the Federation shall be acknowledged with proper receipts. 

ARTICLE # III

MEMBERSHIP

4. Membership Fee:

b. The membership shall be valid from October 01 st to September 30th of the following year. 

c. Membership fees are payable in the name of FOMAA within Ninety (90) days from the beginning of the Federation's fiscal year on October 01st . During this period, all the members of the previous year shall be considered as fully paid members. All payments shall be in the form of an official bank check. Personal checks are not accepted for membership purpose. After this date, members' voting rights may be suspended until the payment is received. The Treasurer shall send the

membership fee payment notices to all members on file and attempt to collect the fees during this period. 

https://docs.wixstatic.com/ugd/d18b86_0b8620e65a724ae7b6f85592cb8d34ae.pd

Join WhatsApp News
simon Kondottu 2018-05-24 17:34:21
ഈ പ്രശ്നം അറിവില്ലാത്തതിന്റെ മാത്രമല്ല . അഹങ്കാരം ആണ്. പ്രേസിടെന്റും, സെക്രട്ടറിയും , ട്രെഷരാറും അവരവുടെ ജോലി ചെയ്തിരുന്നങ്കിൽ കുഴപ്പം ഉണ്ടാകുകയില്ലായിരുന്നു. റോക്‌ലാൻഡ് കൗണ്ടിയിലുള്ള ഒരു സംഘടന യുടെ  പ്രസിഡന്റ് മൂന്ന് ജോലിയും ചെയ്തിരുന്നു. സെക്രട്ടറിയതും ട്രെഷറാറും രാജി വച്ച ചരിത്രവും ഉണ്ടായിട്ടുണ്ട്.
Mathew, New York 2018-05-25 12:54:12
Adhikaryamayi fomaa news ezhuthan bijuvine elpichathe aranennarinnju kuda!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക