Image

സ്റ്റാറ്റന്‍ ഐലന്‍ഡ് അസോസിയേഷന്‍ അംഗത്വ ഫീസ് ജനറല്‍ സെക്രട്ടറിക്കു കൈമാറി

Published on 24 May, 2018
സ്റ്റാറ്റന്‍ ഐലന്‍ഡ് അസോസിയേഷന്‍ അംഗത്വ  ഫീസ് ജനറല്‍ സെക്രട്ടറിക്കു കൈമാറി
ന്യു ജെഴ്‌സി: സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍പ്രസിഡന്റ് റോഷന്‍ മാമ്മന്‍ സംഘടനയുടെ അംഗത്വ ഫീസ് ന്യു ജെഴ്‌സിയിലെത്തി ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസിനെ ഏല്പ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി ജോസ് വര്‍ഗീസും സന്നിഹിതനായിരുന്നു.

അസോസിയേഷന്‍ അംഗത്വ ഫീസ് നല്‍കി എന്നു തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് ജിബി തോമസ് പറഞ്ഞു. അംഗത്വ ഫീസ് വിവാദമായതോടെ ഇലക്ഷന്‍ കമ്മീഷന്‍ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റിയിരുന്നു

അംഗത്വ ഫീസിനെച്ചൊല്ലി ഉരുണ്ടു കൂടിയ വിവാദങ്ങള്‍ ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷ ഉണര്‍ന്നിട്ടുണ്ട്. എന്നാല്‍ സമയ ക്രമം തെറ്റിച്ച് നല്‍കിയ അംഗത്വ ഫീസ് സ്വീകരിച്ചതിനെതിരെ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. ജുഡിഷ്യല്‍ കമ്മീഷനു പരാതി നല്‍കാനും മേല്‍ നടപടികള്‍ സ്വീകരിക്കാനും ഒരു വിഭാഗം ആലോചിക്കുന്നു.
സ്റ്റാറ്റന്‍ ഐലന്‍ഡ് അസോസിയേഷന്‍ അംഗത്വ  ഫീസ് ജനറല്‍ സെക്രട്ടറിക്കു കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക