Image

നിപ്പാ വൈറസിനെതിരെ വാക്‌സിന്‍ ഗവേഷണത്തിനു 25 മില്യന്‍ അനുവദിച്ചു

Published on 24 May, 2018
നിപ്പാ വൈറസിനെതിരെ വാക്‌സിന്‍ ഗവേഷണത്തിനു 25 മില്യന്‍ അനുവദിച്ചു
കേരളത്തില്‍ ഭീതിയും നാശവും വിതച്ച് മുന്നേറുന്ന നിപാ വൈറസ് തടയാനുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിനു നോര്‍വേ കേന്ദ്രമായ കോ-അലിഷന്‍ ഫോര്‍ എപ്പിഡേമിക്ക് പ്രിപ്പയേഡ്‌നെസ് ഇന്നവേഷന്‍സ് (സി.ഇ.പി.ഐ) 25 മില്യന്‍ ഡോളര്‍ അനുവദിച്ചു.

കേരളത്തിലെ രോഗബാധ എടുത്തു സി.ഇ.പി.ഐ. എടുത്ത് പറഞ്ഞിട്ടുണ്ട്.

പ്രൊഫെക്ടസ് ബയോ സയന്‍സസ്, എമേര്‍ജെന്റ്ബയോ സൊലൂഷന്‍സ് എന്നീ അമേരിക്കന്‍ സ്ഥാപനങ്ങളെയാണു വാക്‌സിന്‍ വികസിപ്പിക്കാനുള്ള ചുമതല ഏല്പിച്ചിട്ടുള്ളത്.

നിപ്പാ വൈറസും ഹെന്ദ്ര വൈറസും ശ്വാസ തടസവും വയറിളക്കവും സ്രുഷ്ടിച്ചാണു തുടങ്ങുന്നത്. സൗത്ത് ഈസ്റ്റ് ഏഷ്യയിലും മലേഷ്യയിലും കാണപ്പെടുന്ന ഒരു തരം വവ്വാല്‍ ആണ് ഈ വൈറസിന്റെ വാഹകര്‍.ഇവയുടെ ഉമിനീരോ വിസര്‍ജ്യമോ ഒക്കെ ആയി സ്പര്‍ശിക്കുന്ന മനുഷ്യര്‍ക്കും മ്രുഗങ്ങള്‍ക്കും രോഗം പകരാം. ഇതിനു മരുന്നോ കുത്തിവയ്‌പോ ഇല്ല. വൈറസ് ബാധിച്ച 75 ശതമാനം പേര്‍ക്കും ജീവഹാനി സംഭവിക്കുന്നു.

വൈറസിനെ പ്രതിരോധിച്ചില്ലെങ്കില്‍ അത് മനുഷ്യരാശിക്കു വലിയ വിപത്താവുമെന്നു കോ-അലിഷന്റെ സി.ഇ.ഒ. ഡോ. റിച്ചാര്‍ഡ് ഹാച്ചറ്റ് ചൂണ്ടിക്കാട്ടി.

യൂണിഫോംഡ് സര്‍വീസസ് യൂണിവേഴ്‌സിറ്റ് ഇ ഓഫ് ദി ഹെല്‍ത്ത് സയന്‍സിലെ ഗവേഷരായ ഡോ. ക്രിസ്റ്റഫര്‍ ബ്രോഡര്‍, ഡോ. കാതറിന്‍ ബൊസ്സര്‍ട്ട് എന്നിവര്‍ 15 വര്‍ഷം മുന്‍പ് ഇതിനായി ഒരു വാക്‌സിന്‍ വികസിപ്പിച്ചിരുന്നു.ഇത് മനുഷ്യര്‍ക്ക് ഉപയുക്തമാക്കി മാറ്റുകയാണു ഗവേഷണങ്ങളുടെ ലക്ഷ്യം.

അതേ സമയം ഡോ. എം.വി. പിള്ള മുന്‍ കൈ എടുത്തതിനെ തുടര്‍ന്ന്കേരളത്തില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റൂറ്റ്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി കാമ്പസിനു തിരുവന്തപുരത്ത് മുഖ്യമന്തി പിണറായി വൈജയന്‍ ഈ മാസം 30-നു തറക്കല്ലിടും.

 വൈറസിനെതിരെ പോരാടുക ലക്ഷ്യമിട്ടിട്ടുള്ള ഈ കേന്ദ്രം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കര്‍ താല്പര്യപ്പെടുന്നു. ഈ കേന്ദം നേരത്തെ തുടങ്ങുനത് എന്തുകൊണ്ടൂം അഭികാമ്യമാണെന്നു ഡോ. എം.വി. പിള്ളയും ചൂണ്ടിക്കാട്ടി.

ചിത്രം: കേന്ദ്രത്തിന്റെ മാത്രുക

നിപ്പാ വൈറസിനെതിരെ വാക്‌സിന്‍ ഗവേഷണത്തിനു 25 മില്യന്‍ അനുവദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക