ജനങ്ങളുമായി
നിരന്തരം സംവദിക്കുകയും, അവരുടെ പ്രശ്നങ്ങളില്‍ സഹായമെത്തിക്കുകയും
ചെയ്യുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. ജനസേവനമാണ് അവരുടെ ലക്ഷ്യം. ഈ
നിര്‍വചനങ്ങളില്‍പ്പെടുന്ന യഥാര്‍ഥ നേതാവാണ് ഫൊക്കാന പ്രസിഡന്റ്
സ്ഥാനാര്‍ത്ഥി ലീല മാരേട്ട്.
ഫൊക്കാനയിലോ, സംഘടനാ പ്രവര്‍ത്തനത്തിലോ ഇന്നലെ പൊട്ടി മുളച്ച നേതാവല്ല ലീല
മാരേട്ട്. മൂന്നു ദശാബ്ദത്തിലേറെയായി അവര്‍ ഇവിടെ അസോസിയേഷനുകളിലും
ഫൊക്കാനയിലും പ്രവര്‍ത്തിക്കുന്നു. ഫൊക്കാന കണ്‍വന്‍ഷനുകളും മറ്റും
നടക്കുമ്പോള്‍ പണം സമാഹരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ അവര്‍
മടിച്ചിട്ടില്ല. ആളുകളെ നേരില്‍ പോയി കണ്ടും ഫോണില്‍ വിളിച്ചും പരസ്യവും
സംഭാവനകളുമൊക്കെ സംഘടിപ്പിക്കുന്ന ലീലയെ ആര്‍ക്കാണ് മറക്കാനാവുക. പരസ്യം
നല്‍കുന്നവരുമായൊക്കെ ബന്ധവും നിലനിര്‍ത്തുന്നു.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ലീലയെ
ബന്ധപ്പെട്ട അനുഭവം പറയട്ടെ. അവര്‍ ഉദ്യോഗസ്ഥരെ വിളിക്കുകയും, ആ പ്രശ്നം
പരിഹരിക്കും വരെ അതു പിന്തുടരുകയും ചെയ്തു. ഇത്തരം സഹായങ്ങള്‍ അവരില്‍
നിന്നു പലര്‍ക്കും ഉണ്ടായിട്ടുള്ളതറിയാം.
ഇലക്ഷനില്‍ ജയിക്കേണ്ടത് സംഘടനയോടൊപ്പം പ്രവര്‍ത്തിച്ചവരാണ്. സംഘടനയുടെ
നന്മയ്ക്കും അതാണ് വേണ്ടത്. കണ്വന്ഷന് മാത്രമല്ല ഒരു സംഘടനയുടെ ലക്ഷ്യം.
പോരെങ്കില്‍ ന്യൂജേഴ്സിയോട് തൊട്ടുള്ള ഫിലാഡല്‍ഫിയയിലാണ് ഇത്തവണ
കണ്വന്ഷന്. വീണ്ടും അവിടെ തന്നെ കണ്വന്ഷന് വേണോ എന്നതും ചിന്തിക്കണം.
എന്തായാലും മലയാളി സമൂഹത്തിന്റേയും ഫൊക്കാനയുടേയും നന്മയ്ക്ക് ലീല മാരേട്ട് ജയിക്കേണ്ടത് അത്യാവശ്യം തന്നെ.