Image

കട്ടിപ്പാറ സര്‍വകക്ഷി യോഗത്തില്‍ സംഘര്‍ഷം; കാരാട്ട് റസാഖ് എം.എല്‍.എയ്‌ക്കെതിരെ കയ്യേറ്റം

Published on 18 June, 2018
കട്ടിപ്പാറ സര്‍വകക്ഷി യോഗത്തില്‍ സംഘര്‍ഷം; കാരാട്ട് റസാഖ് എം.എല്‍.എയ്‌ക്കെതിരെ കയ്യേറ്റം
കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംഘര്‍ഷം. കട്ടിപ്പാറ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കാരാട്ട് റസാഖ് എം.എല്‍.എയ്‌ക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായി. യോഗത്തില്‍ സംസാരിക്കാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച് ഒരു സംഘം യുവാക്കള്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും സംസാരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് പ്രദേശവാസികളായ യുവാക്കള്‍ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് തിരച്ചില്‍ തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് എം.എല്‍.എയും ചില ഉദ്യോഗസ്ഥരും പ്രത്യേകം ചര്‍ച്ച നടത്തി. ഇതിനെതിരെയും യുവാക്കള്‍ പ്രതിഷേധിച്ചു.

ഇതേതുടര്‍ന്ന് പോലീസ് എത്തി ഇവരെ മാറ്റാന്‍ ശ്രമിക്കുകയും സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. സംഘര്‍ഷത്തില്‍ കാരാട്ട് റസാഖ് എം.എല്‍.എയ്ക്ക് പരുക്കേറ്റു. എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക