തുറന്നു വെച്ച പുസ്തകമായിരുന്നിട്ടും വായിക്കപ്പെടാതെ പോയ കവിതയായിരുന്നു നീ
ശ്രുതി ചേര്‍ത്തു വെച്ചൊരു വീണയായിരുന്നിട്ടും ആരും മീട്ടാത്ത രാഗമായിരുന്നു നീ
നിറഞ്ഞൊഴുകിയിരുന്നൊരു പുഴയായിരുന്നിട്ടും കടലില്‍ പതിക്കാത്ത പ്രവാഹമായിരുന്നു നീ
ഇടമുറിയാതെ പെയ്ത മഴയായിരുന്നിട്ടും ആരെയും കുളിരണിയിക്കാത്ത ധാരയായിരുന്നു നീ
നിശയെ മോഹിപ്പിച്ച നിലവായിരുന്നിട്ടും കാര്മേഘത്തില് മറഞ്ഞിരിപ്പായിരുന്നു നീ
അവസാനമെന്തേ നീ ഒരഗ്നിയായ് പടര്ന്നൊതുങ്ങി ചാരമായ് എന്നില്‍ എരിഞ്ഞടങ്ങി......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല