Image

ഡെമോക്രാറ്റിക് സോഷ്യലിസം? (ബി ജോണ്‍ കുന്തറ)

Published on 28 July, 2018
ഡെമോക്രാറ്റിക് സോഷ്യലിസം? (ബി ജോണ്‍ കുന്തറ)
മുതലാളിത്ത വ്യവസ്ഥ നല്‍കിയിട്ടുള്ളതും നല്‍കുന്നതുമായ എല്ലാ അനുഗ്രഹവും, സുഖങ്ങളും സ്വീകരിച്ചും അനുഭവിച്ചുംകൊണ്ട് ക്യാപിറ്റലിസം തള്ളിപ്പറയുന്ന ഒട്ടനവധി അമേരിക്കയില്‍ മാത്രമല്ല ലോകം മുഴുവനുമുണ്ട്.

ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തത്വസംഹിതകളല്ലചര്‍ച്ചാവിക്ഷയം. എങ്ങിനെ സാമ്പത്തികതുല്യത ജനതയില്‍ വരുത്തുവാന്‍പറ്റും എന്നതിനെക്കുറിച്ചുള്ള, ഇന്നു നടക്കുന്ന വിവാദങ്ങളെയാണ്. ഇത് കമ്മ്യൂണിസം മറ്റൊരു വസ്ത്രം ധരിച്ചു പുറത്തുവരുന്നതല്ലേ എന്നും സംശയിക്കാം.മുന്നില്‍ കാണുന്ന എല്ലാ മനുഷ്യ അശാന്തിയുടെപ്രതിവിധിസോഷ്യലിസമോ?

ഡെമോക്രാറ്റിക് സോഷ്യലിസ്്‌റ് സ് വിശ്വസിക്കുന്നത് എല്ലാ വിയോജിപ്പുകളും, വിഭിന്നതയും തുടങ്ങുന്നത് ജനതയുടെ പലേ തട്ടുകളിലുള്ള സാമ്പത്തിക ശേഷിയില്‍ നിന്നുമാണ്. എങ്ങിനെ ഒരു രാജ്യത്തിന്‍റ്റെ സമ്പത്ത് ഒരുപോലെ എല്ലാവരിലും എത്തിക്കുവാന്‍ പറ്റും ? ഇവരും കമ്മ്യൂണിസ്റ്റ് സമ്പ്രദായവും തമ്മിലുള്ള ഒരു വ്യത്യാസം , ഇവര്‍ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും പൊതുഉടമയില്‍ വരണം എന്നു നിര്‍ബന്ധിക്കുന്നില്ല.

ഇന്നേവരെ ഒരു രാജ്യവും ഈയൊരു സംരംഭത്തില്‍ വിജയിച്ചിട്ടില്ല. ഇന്ത്യ സ്വാതന്ദ്ര്യം കിട്ടിയശേഷം ജവവര്‍ലാല്‍ നെഹ്‌റുവിന്‍റ്റെ ഭരണം ശ്രമിച്ചുനോക്കി പരാജയപ്പെട്ടു. കാനഡ, പലേ യൂറോപ്യന്‍ രാജ്യങ്ങളും ഇതിനു സമാനമായ രീതിയില്‍ ഒരു പരീക്ഷണം നടത്തുന്നുണ്ട് ഈ രാജ്യങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളൂടെ വരുമാനവും, ജോലിക്കാരുടെവേതനവും ഉയര്‍ന്ന നികുതികള്‍ക്ക് വിധേയമാക്കുക അതുമുഗാന്ധിരം ശേഖരിക്കുന്ന പണം പൊതുജന സംരഷണത്തിനും മറ്റു പൊതു ആവശ്യങ്ങള്‍ക്കും ചിലവഴിക്കുക

.സോഷ്യലിസം യൂറോപ്പില്‍ വിജയിക്കാത്തതിന്‍റ്റെ ഒരു കാരണം, തുറന്ന ആഗോള വ്യാപാരമാണ്. ഒരുകാലത്തു കമ്മ്യൂണിസം അനുകരിച്ചിരുന്ന രാജ്യങ്ങള്‍ അതെല്ലാം ഉപേക്ഷിച്ചു ആഗോള മാര്‍ക്കറ്റ് വ്യവസ്ഥതയിലേയ്ക്കും ഒരു രഹസ്യ മുതലാളിത്തത്തിലേയ്ക്കും കടന്നിരിക്കുന്നു.ഇതിനെ സ്‌റ്റേറ്റ് നിയന്ത്രിത ക്യാപ്പിറ്റലിസം എന്നുവിളിക്കാം.ചൈന ഒരു പ്രധാന ഉദാഹരണം. ചൈനയിലെ കുറഞ്ഞ തൊഴില്‍ വേതനത്തോട് മറ്റു ഫ്രീ ട്രേഡ് രാജ്യങ്ങള്‍ക്ക് മത്സരിക്കുക എളുപ്പമല്ല. പരിണിതഫലമോ സ്വദേശീയ ഉല്പന്നങ്ങള്‍ക്ക് ആവശ്യകത കുറയുന്നു സ്ഥാപനങ്ങള്‍ അടക്കപ്പെടുന്നു തൊഴിലില്ലായ്മ വര്ധിവക്കുന്നു
അലക്‌സാന്‍ഡ്രിയ ഒക്കേസിയോ കോര്‍ട്ടേഴ്‌സ്, ഈ അടുത്ത സമയം ന്യൂ യോര്‍ക്കില്‍ നിന്നും ഡെമോക്രാറ്റിക് െ്രെപമറി തിരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ഥി. ഇവര്‍ ഇതിനോടകം പുറപ്പെടുവിച്ചിട്ടുള്ള പ്രസ്താവനകളില്‍ കൂടി അമേരിക്കയില്‍ അനവധിയുടെ ശ്രദ്ധ എല്ലാ തലങ്ങളിലും പിടിച്ചെടുത്തിരുന്നു.ഇവരുടെ പ്രമാണാഭിപ്രായം എല്ലാവര്‍ക്കും തുല്യത രാജ്യാതിര്‍ത്തികള്‍ വരെ ഇല്ലാതാക്കുക.എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടത് എന്നാല്‍ എല്ലാം ആരുണ്ടാക്കുന്നു എവിടെനിന്നും വരുന്നു ഈ ചോദ്യങ്ങളുടെ മുന്നില്‍ ആര്‍ക്കും ഉത്തരമില്ല.

കഴിഞ്ഞ പ്രസിടന്‍റ്റ് തിരഞ്ഞെടുപ്പില്‍ ബെര്‍ണി സാന്‍ഡേര്‍സ് സോഷ്യലിസം പ്രചരിപ്പിക്കുന്നതിനു ശ്രമിച്ചു എന്നാല്‍ ഹില്ലരി ക്‌ളിന്‍റ്റന്‍റ്റെ സമര്‍ഥമായ തന്ദ്രങ്ങളുടെ മുന്നില്‍ ആ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇതില്‍ അനേകര്‍ പ്രധാനമായും "മില്ലീനിയേഴ്‌സ് " എന്നു വിശേഷിപ്പിക്കപ്പെടുന്ന തലമുറ നിരാശയിലാണ്ടു. ഇവരുടെ ഒരു പുതിയ നേതാവായിട്ടാണ് ഒക്കേസിയോ കോര്‍ട്ടേഴ്‌സ് രംഗത്തുവന്നിരിക്കുന്നത്.ഇതുപോലെ മറ്റു പലരും രാജ്യത്തിന്‍റ്റെ പലേ കോണുകളിലും ഉയര്‍ന്നുവരുന്നുണ്ട്.

സന്തോഷം കൈവരിക്കുന്നതിനുള്ള ഉദ്യമംഇത് എല്ലാവരുടേയും ജീവിതലക്ഷ്യം.മുകളില്‍ പറഞ്ഞ തലമുറയില്‍ ഒട്ടനവധിയെ അലട്ടുന്നപ്രശ്‌നം, എന്തുകൊണ്ട് അമേരിക്കയില്‍ സാമ്പത്തികമായും, സാമൂഗികമായും ഒരു സമത്വമില്ല? ഈ ഒരവസ്ഥ എങ്ങിനുണ്ടായി ആരെയൊക്കെ കുറ്റപ്പെടുത്തണം? ആര്‍ക്ക് ഇതിനൊരു പ്രധിവിധി കാണുവാന്‍ പറ്റും?

യുവതലമുറയുടെ ഈയൊരാശങ്ക നല്ലതുതന്നെ എന്നിരുന്നാല്‍ ത്തന്നെയും ഇതിലെ പ്രായോഗികത കൗമാരത്തിന്‍റ്റെ ആവേശത്തില്‍ ഇവരുടെ ചിന്താമണ്ഡലത്തില്‍ എത്തുന്നില്ല. 1960കളില്‍ ഇതുപോലൊരു തലമുറ അമേരിക്കയില്‍ ഉണ്ടായിരുന്നു അവരെ "ബേബി ബൂമെര്‍സ്" എന്നു വിളിച്ചു. ഇവരുടെ അന്നത്തെ അസ്വസ്ഥതയില്‍ നിന്നും ഉടലെടുത്ത ഒരു പ്രസ്ഥാനമായിരുന്നു "ഹിപ്പിസം"

ആ കാലഘട്ടത്തിന്‍റ്റെ സന്തതികള്‍ അനവധി ഇന്നത്തെ തൈക്കിളവന്മാര്‍, അവരോട് ആ പഴയകാല ചോരത്തിളപ്പിനെക്കുറിച്ചു ചോദിച്ചാല്‍ പറയും അതെല്ലാം അന്നത്തെ ഒരാവേശം.ഒരു ചൊല്ലുണ്ട് "യൗവ്വനത്തില്‍ ലിബറല്‍ അല്ലെങ്കില്‍ ഹൃദയമില്ല മധ്യവയസ്കാലത്തും ലിബറലെങ്കില്‍ ഹൃദയവുമില്ല ബുദ്ധിയുമില്ല"

ആദര്ശിവാദം നല്ലതുതന്നെ പലപ്പോഴും പഴിചാരലുകളില്‍ അതവസാനിക്കുന്നതും. മുതലാളിത്ത വ്യവസ്ഥ, അതാണ് ഇവിടത്തെ പ്രധാന വില്ലന്‍. ഒട്ടനവധി, ധാരാളംപണം വാരിക്കൂട്ടുന്നു അതുപോലതന്നെ അനവധിക്ക് അതുസാധിക്കുന്നില്ല. വിദ്യാഭ്യാസത്തിന്‍റ്റെ ഉദ്ധേശംതന്നെ പണം വാരിക്കൂട്ടുന്നതിനുള്ള വഴികള്‍ വെട്ടി ത്തുറക്കുക എന്നതാണല്ലോ.

ഒരു ക്ലാസ്സില്‍ ഒരുമിച്ചു പഠിക്കുന്ന എല്ലാവര്ക്കും പരീക്ഷകളില്‍ ഒരുപോലെ ഉയര്‍ന്ന മാര്‍ക്കുകള്‍ കിട്ടണമെന്ന് ശഠിക്കുവാന്‍ പറ്റുമോ? എല്ലാവരും ആറടി പൊക്കമുള്ളവരായി വളര്‍ന്നുവരുമോ? എല്ലാവരും ഒരുപോലെ സൗന്ദര്യമുള്ളവരോ?അതുല്യത പ്രകര്‍തി നിയമം അതെങ്ങനെ മാറ്റുവാന്‍ സാധിക്കും.

മുതലാളിത്ത വ്യവസ്ഥതി, ഒരു മോശം വാക്കല്ല. പരിശോധിച്ചാല്‍ കാണാം ഇത്, എല്ലാ ജീവജാലങ്ങളുടെയും ജന്മനായുള്ള സ്വഭാവമെന്ന് . ഓരോ ദിനവും ഉപഭോക്തമാക്കാതെ എന്തെങ്കിലും പിറ്റേന്നേക്ക് മാറ്റിവയ്ച്ചാല്‍ അതിനെ ക്യാപ്പിറ്റലിസം എന്നു വിളിക്കാം.

ക്യാപ്പിറ്റലിസം നശിപ്പിക്കുവാന്‍ പറ്റില്ല. ഈ സത്യം നാം അംഗീകരിച്ചേ പറ്റൂ. ഒന്നിനും ഒരു തുല്യത ഈ ഭൂമിയിലില്ല. ഡാര്‍വിന്‍ ഇത് മനസ്സിലാക്കിയിട്ടാണ് പ്രസ്താവിച്ചത്. "സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് " സോഷ്യലിസം ആരാധിക്കുന്നവര്‍ ഇപ്പോള്‍ പറയുന്നത് സോഷ്യലിസം വിജയിക്കണമെങ്കില്‍ എല്ലാ രാഷ്ട്രങ്ങളും ഒരുപോലെ സോഷ്യലിസം നടപ്പാക്കണം.
എന്നേക്കാള്‍ ഒരു ഡോളര്‍ കൂടുതലുള്ളവന്‍ എന്‍റ്റെ മുന്നില്‍ ഒരു മുതലാളി. ആ ഒരു ഡോളര്‍ ഗവണ്മെന്‍റ്റ് പിടിച്ചെടുത്തു അതിന്‍റ്റെ പകുതി എനിക്കുതരണം. ഈയൊരു വ്യവസ്ഥതിയാണ് ആദര്ശതവാദികള്‍ ആഗ്രഹിക്കുന്നത്.

ഒരു രാജ്യത്തിനും ജീവിത രീതികള്‍ ആരിലും അടിച്ചേല്‍പ്പിക്കുവാന്‍ പറ്റില്ല ശ്രമിച്ച സ്ഥലങ്ങളിലൊന്നും വിജയിച്ചിട്ടുമില്ല. തുല്യ അവസരങ്ങള്‍ എല്ലാവര്‍ക്കും വാഗ്ദാനം നടത്താം അല്ലാതെ സന്ദര്ഭലങ്ങളുടെ നിയന്ത്രണം അസ്വാഭാവികം, പ്രകൃതിവിരുദ്ധം .
Join WhatsApp News
Boby Varghese 2018-07-28 11:19:39
The millennials in this country favor socialism over capitalism. None of them ever experienced the life in a true socialist country. The best way for them to experience socialism is to visit and stay in Venezuela.

Capitalism creates wealth. Capitalism gives ultimate importance to the individual. Wealth will not be equal among the people. Very rich and very poor. You get a chance to succeed and you have a right to fail. Freedom is essential for the success of capitalism. Socialism does not favor the individual but gives importance to the society. Socialism never creates wealth. Socialists would like to take money from the rich and to spread wealth to the poor.  Margaret Thatcher says eventually socialists will run out of other peoples money.

When you are young, you will be a liberal, if not you don't have a heart. When you become old, you will be a conservative, if not you don't have a brain.

P.S. Mr. Kunthara, this is one of your finest articles.

benoy 2018-07-31 17:02:33
Another very good article by Mr. Kunthara. Makes a lot of sense..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക