പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഓണച്ചിത്രങ്ങളുടെ റിലീസ് നീട്ടിവെച്ചു. സെപ്റ്റംബറിലേക്കാണ് റിലീസ് നീട്ടിയത്.
ഓണം റീലീസായെത്തെണ്ടിയിരുന്നു ടോവിനോ തോമസിന്റെ തീവണ്ടി, പൃഥ്വിരാജിന്റെ രണം എന്നിവ സെപ്റ്റംബര്‍ 7നെത്തും. മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ്, ബിജുമേനോന്റെ പടയോട്ടം എന്നീ ചിത്രങ്ങള്‍ 14നെത്തും. ഫഹദിന്റെ വരത്തന് 20നാണ് റീലീസ് ചെയ്യുക.
നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി, മോഹന്‍ലാല്‍ ചിത്രങ്ങളായ ഡ്രാമ, ഒടിയന് എന്നിവയും ഒക്ടോബറിലാണ് റിലീസ് ചെയ്യുക.