Image

വിവാഹ വാര്‍ഷികത്തിന് വീട്ടില്‍ പോകാനാകാതെ സൂര്യ: സര്‍െ്രെപസ് ഒരുക്കി മോഹന്‍ലാല്‍

Published on 15 September, 2018
വിവാഹ വാര്‍ഷികത്തിന് വീട്ടില്‍ പോകാനാകാതെ സൂര്യ: സര്‍െ്രെപസ് ഒരുക്കി മോഹന്‍ലാല്‍

സൂര്യ-ജ്യോതിക ദമ്പതികളുടെ പതിനൊന്നാം വിവാഹ വാര്‍ഷികമായിരുന്നു സെപ്റ്റംബര്‍ 11ന്. ഇത്തവണ വിവാഹ വാര്‍ഷിക ദിനത്തില്‍ സൂര്യ കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു. ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹ വാര്‍ഷികം കടന്നു പോകവേ സൂര്യയ്ക്ക് മോഹന്‍ലാലിന്റെ വക സര്‍െ്രെപസ് വിരുന്ന്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ മോഹന്‍ലാലുമുണ്ട്. ചെന്നൈ ലീല പാലസ് ഹോട്ടലിലാണ് സൂര്യയ്ക്ക് മോഹന്‍ലാല്‍ വിരുന്ന് നടത്തിയത്. സിനിമയിലെ മറ്റു പ്രവര്‍ത്തകരും സൂര്യയ്ക്ക് ആശംസകള്‍ അറിയിച്ച് വിരുന്നിനെത്തി. 

സൂര്യ, മോഹന്‍ലാല്‍, ആര്യ എന്നിങ്ങനെ പ്രമുഖ താരനിര ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അയന്‍, കോ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്നു. സൂര്യയും വേറിട്ട െഗറ്റിപ്പിലാണ് പ്രത്യക്ഷപ്പെടുക.

നടന്‍ ആര്യയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. സായിഷയാണ് നായിക. നൂറുകോടിയിലാണ് ചിത്രം ഒരുങ്ങുന്നത്. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷന്‍. യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക