Image

#മീടു..ഞാനൊന്ന് പറയട്ടെ (എനിക്കുമുണ്ടാ അനുഭവം): എഴുതാപ്പുറങ്ങള്‍-31'- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ

ജ്യോതിലക്ഷ്മി നമ്പ്യാര്‍ Published on 30 October, 2018
#മീടു..ഞാനൊന്ന് പറയട്ടെ (എനിക്കുമുണ്ടാ അനുഭവം): എഴുതാപ്പുറങ്ങള്‍-31'- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ
ഇന്ന് ലോകമെമ്പാടും മുഴങ്ങുന്നത് #മിടുവെന്ന ഒരു കൂട്ടായ്മയുടെ കൂട്ടക്കരിച്ചിലിന്റെ ഏങ്ങലടികകളാണ്. കരച്ചിലാണെങ്കിലും ഇത് നിസ്സഹായതയുടെ അല്ല, അബലയായ സ്ത്രീയുടെ ദീനരോദനങ്ങളുമല്ല. മറിച്ച് അവളുടെ ആത്മവിശ്വാസത്തിന്റെയും ധീരതയുടെയും വെല്ലുവിളികളാണ്.  സ്ത്രീ ശക്തി ഉണരുന്നു. അവളെ കാലം അണിയിച്ച വിലക്കുകള്‍   പൊട്ടിച്ച് അവള്‍ ഒരു യുദ്ധകാഹളം  മുഴക്കുന്നു. ''എനിക്കുമുണ്ട് ആ അനുഭവം. ഞാനും നിങ്ങളോടൊപ്പം ചേരുന്നു''എന്ന് ജീവിതത്തിന്റെ പല തുറകളിലുമുള്ള സ്ത്രീകള്‍ ഉറക്കെ പറയുന്നു, പൊതുജന സമക്ഷം പറയുന്നു.ഇത് ഒരു ഫെമിനിസ്റ്റ് മുന്നോക്കമല്ല. പുരുഷനൊപ്പം തുല്യത തേടലുമല്ല. മറിച്ച് സ്ത്രീ അര്‍ഹിക്കുന്ന ബഹുമാനവും, അഭിമാനവും മുറിപ്പെടുത്താതെ അവളോടുള്ള സമീപനം മാന്യമായിരിക്കണമെന്ന ഒരു സന്ദേശം പുരുഷ സമൂഹത്തിനു നല്‍കുകയാണ്ഓരോ സ്ത്രീകളും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന  അസുഖകരമായ അനുഭവങ്ങളെ നിരത്തികൊണ്ട്.

എന്തെ ഇത്രയും കാലം ഇതൊക്കെ മറച്ചു വച്ചു. എന്തിനാണിപ്പോള്‍ ഇങ്ങനെ ഒരു ആരോപണവുമായി വരുന്നത് എന്ന് പുരുഷമേധാവിത്വം തീര്‍ച്ചയായും ചോദ്യം ചെയ്യും. ചെയ്യുന്നുണ്ട്.കാരണം സുവ്യക്തമാണ്. തന്നെ ഒരു പുരുഷന്‍ ലൈംഗികമായി പീഡിപ്പിച്ച എന്ന് വിളിച്ചു പറഞ്ഞാല്‍ അവളുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്.' എത്രയോ സ്ത്രീകളുണ്ട് അവളോട് മാത്രമല്ലേ ചെയ്തുള്ളു. അവളുടെ സ്വഭാവം കൊണ്ട് തന്നെയാണ്' എന്ന് പറയുന്ന സമൂഹം. ഇല മുള്ളില്‍ വീണാലും മുള്ളു ഇലയില്‍ വീണാലും ഇലയ്ക്കാണ് കേടു എന്ന് പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിച്ച സമൂഹം. ഈ സമൂഹത്തിന്റെ കണ്ണില്‍ നിന്നും കാതില്‍ നിന്നും തറയ്ക്കുന്ന മുള്‍മുനകള്‍ തന്നെയാണ് ഇന്നലെ വരെ സ്ത്രീയെ തനിയ്ക്ക് പുരുഷനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ മനസ്സിലൊതുക്കി നടക്കാന്‍ പ്രേരിപ്പിച്ചത്.

ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഇങ്ങനെ ഒരു ധൈര്യം എങ്ങനെ വന്നുവെന്നുള്ളത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. പൂച്ചക്ക് ആര് മണികെട്ടും എന്നപോലെ പലരും ഇതൊക്കെ അമര്‍ത്തിപ്പിടിച്ച് കഴിഞ്ഞു. ആരെങ്കിലും ഒരാള്‍ മുന്നോട്ട് വന്നെങ്കില്‍ എന്ന് പലരും ആശിച്ചു. അപ്പോഴാണ് അമേരിക്കയില്‍ രൂപം കൊണ്ട #മീടു പ്രസ്ഥാനത്തിന്റെ ആന്ദോളനങ്ങള്‍ ഈ വിശ്വം മുഴുവന്‍ അലയടിക്കാന്‍ തുടങ്ങിയത്. അമേരിക്കയില്‍രൂപം
കൊണ്ടആ പ്രസ്ഥാനം ഇന്ത്യയില്‍ കഴിഞ്ഞ മാസം പ്രചാരത്തില്‍വന്ന #മീ.ടു എന്ന ട്വിറ്റെര്‍, അവസരങ്ങളെ മുതലെടുത്ത് സ്ത്രീയെ ചൂഷണം ചെയ്യുന്ന, പുരുഷ വര്‍ഗ്ഗത്തിന്റെ എന്ന് ഒരിയ്ക്കലും പറയാനാകില്ല, 

ചിലപുരുഷന്മാരെ തറയ്ക്കുന്ന മൂര്‍ച്ചയുള്ള ഒരു അസ്ത്രമായി ഉടലെടുത്തിരിയ്ക്കുകയാണ്. #മീടു, സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ നിര്‍ഭയം സമൂഹത്തിനോട് പറയാനുള്ള ഒരു തുറന്ന പുസ്തകം എന്നതിലുപരി സ്ത്രീയെ ഒരു ആസ്വാദകവസ്തുവായി മാത്രം കണ്ട് അവളുടെ സ്ഥാനത്തെ, സ്വാഭിമാനത്തെ പിച്ചി ചീന്തുന്ന ചില സമൂഹമാന്യന്മാരുടെ മാന്യതയുടെ കുപ്പായമൂരി യഥാര്‍ത്ഥനിറം പുറത്തു കൊണ്ടുവരാനുള്ള ഒരുമാധ്യമംകൂടിയാകുന്നു. 

ഈ രണ്ടു മാസകാലമായി വിവിധമേഖലകളിലുള്ളസ്ത്രീകള്‍#മീടുവിലൂടെ നിര്‍ഭയം വെളിപ്പെടുത്തുന്ന കഥകള്‍ തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ലോകത്തോട്വിളിച്ചുപറഞ്ഞു പകല്‍മാന്യന്മാരെനാണംകെടുത്തി പ്രതികാരം തീര്‍ക്കാന്‍ വെമ്പിനിന്നിരുന്ന സ്ത്രീകളുടെ അടക്കാന്‍ കഴിയാത്ത അമര്ഷത്തിന്റെപൊട്ടിത്തെറിയായികാണപ്പെടുന്നു.വാസ്തവത്തില്‍ ഇത് പ്രതികാരദുര്‍ഗയായ ഒരു സ്ത്രീയുടെ പകപോക്കലുകളല്ല. ഈ വെളിപ്പെടുത്തലുകളിലൂടെ വരും തലമുറയിലെ സ്ത്രീകള്‍ക്ക് അവര്‍ വ്യാപരിക്കുന്ന എല്ലാ മേഖലകളിലും സുരക്ഷ ഉണ്ടാകേണ്ട ആവശ്യകത സമൂഹത്തെ അറിയിക്കലാണ്.

വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ . #മീടുവിന് ഇത്രയും പ്രസിദ്ധി ലഭിച്ചുവെങ്കിലും ഒരു സാധാരണ സ്ത്രീയ്ക്ക് ഇതിലൂടെ നേടാന്‍ കഴിയുന്ന ലാഭനഷ്ടങ്ങളെ കണക്കിലെടുത്ത് ഇതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് ചിന്തിയ്ക്കുകയാണെങ്കില്‍ ഈ സംവിധാനത്തിന് ഇനിയും ചില വ്യക്തത ആവശ്യമില്ലേ?

തന്നോട് ഒരു പുരുഷന്‍ അപമര്യാദയായി പെരുമാറുമ്പോള്‍ ജോലിസ്ഥലത്താണെങ്കിലും മറ്റേതു സാഹചര്യത്തിലാണെങ്കിലും പ്രതികരിയ്ക്കാന്‍ ശക്തയല്ലാത്ത, ധൈര്യം കാണിയ്ക്കാത്ത ഒരു സ്ത്രീ #മീ.ടുവി ലൂടെ തന്റെ അനുഭവം വെളിപ്പെടുത്താന്‍ തയ്യാറാകുമോ? 

കുടുംബത്തിന്റെ ഒരേ ഒരു വരുമാന മാര്‍ഗ്ഗം തന്റെ ജോലി മാത്രമാണ് എന്ന പരിതസ്ഥിതി ഉള്ള ഒരു സ്ത്രീയ്ക്ക് ജോലിസ്ഥലത്തുനിന്നും ഒരു ദുരനുഭവം ഉണ്ടായി എങ്കില്‍ ആ അനുഭവത്തെ #മീ ടു വിലൂടെ വെളിപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും അത് ആ സ്ഥാപനത്തിന്റെ സല്‍കീര്‍ത്തിയെ പരോക്ഷമായി ബാധിയ്ക്കുന്നു എന്നതുകൊണ്ട് തന്നെ ഇത്തരം ഒരു പരാതി #മീ ടൂവിലുടെ ഒരു സ്ത്രീ നല്‍കി കഴിഞ്ഞാല്‍ ഏതെങ്കിലും കാരണത്താല്‍ അവരെ ജോലിയില്‍ നിന്നും എടുത്തുകളയാനുള്ള തീരുമാനം തൊഴിലുടമ എടുത്തുഎന്നിരിയ്ക്കും. അതിനാല്‍ തന്റെ ലൈംഗികമായി ഉപദ്രവിയ്ക്കുന്നവനെ പല്ലും നഖവും അമര്‍ത്തി ചെറുത്തുനില്‍ക്കുന്നതല്ലാതെ  സാമ്പത്തികമായി ജോലിയെ ആശ്രയിക്കുന്ന ഒരു സ്ത്രീ #മീ ടുവിലൂടെ തന്റെ ദുരനുഭവത്തെ എടുത്തുകാണിയ്ക്കാന്‍ ശ്രമിയ്ക്കുമെന്നത് സംശയമാണ്. 

#മീടുവിലൂടെ ഒരു സ്ത്രീ വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ ഒരുചലച്ചിത്ര രംഗത്തെ പ്രമുഖനെകുറിച്ചോ, ഒരുരാഷ്ട്രീയനേതാവിനെക്കുറിച്ചോ, ഒരുവ്യവസായ പ്രമുഖനെക്കുറിച്ചോ അല്ലെങ്കില്‍ സമൂഹത്തില്‍ ശ്രദ്ധേയയാനായ ഒരു വ്യക്തിയെകുറിച്ചോ ആകുമ്പോള്‍ ആ#മീടു അപവാദം ആവ്യക്തിയുടെസല്‍പ്പേരിനെ,വ്യക്തിമുദ്രയെ ബഹുമാനത്തെ വളരെ മോശമായി ബാധിച്ചെയ്ക്കാം, എന്നാല്‍ലൈംഗികപീഡനംചെയ്യുന്നത് ഒരു ജോലി സ്ഥലത്തെ പേരും പ്രശസ്തിയും ഒന്നും ഇല്ലാത്ത, സമൂഹത്തിനു ഒരുപാട ്സുപരിചിതനല്ലാത്ത ഒരു സാധാരണ പുരുഷനാണെങ്കില്‍, അല്ലെങ്കില്‍മതിയായവിദ്യാഭ്യാസംപോലും ഇല്ലാത്ത ആ സ്ഥാപനത്തിലെ ഒരു ഡ്രൈവറാണെങ്കില്‍  #മീടുവിലൂടെ പ്രചരിയ്പ്പിയ്ക്കുന്ന സംഭവം ആ പുരുഷനെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ ആ സ്ഥാപനത്തിലെ ജോലിയെ ബാധിച്ച ചെയ്യ്ക്കാം എന്നല്ലാതെ എന്ത്വ്യത്യാസമാണ്ഉളവാക്കുന്നത്?
 
ലൈംഗിക പീഡനങ്ങള്‍ ജോലി സ്ഥലങ്ങളില്‍ എന്നതുപോലെ വ്യാപാര വ്യവസായ മേഖലകളിലും സാധാരണമായിരിയ്ക്കുന്നു. 

ഇത്തരം ദുരനുഭവങ്ങള്‍ കടിച്ചമര്‍ത്തുന്ന ദിവസ കൂലിയ്ക്കും ഉപജീവനത്തിനും വേണ്ടി പണിയെടുക്കുന്ന മതിയാവോളം വിദ്യാഭ്യാസവും ജീവിതപരിചയവും ഇല്ലാത്ത ഈസ്ത്രീകള്‍ #മീടു ട്വിറ്ററിനെ എങ്ങിനെ ഉപയോഗപ്രദമാക്കും? 

#മീടുവിലൂടെ പുറത്തുവരുന്ന പരാധികള്‍ക്കെതിരെയുള്ള നിയമനടപടികളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. 

തന്നെ ലൈംഗികമായി പീഢിപ്പിച്ചുവെന്നു #മീടുവിലൂടെ വെളിപ്പെടുത്തുന്ന സ്ത്രീയോ, പീഡിപ്പിച്ച പുരുഷനോ നിയമനടപടികള്‍ക്കായി ആവശ്യപ്പെട്ടെങ്കില്‍മാത്രമേ ഈ പരാധിയ്ക്കയ്ക്കുമേല്‍ നിയമ നടപടികള്‍ എടുക്കുന്നുള്ളു. 

അതും മാത്രമല്ല ഒരാള്‍ക്കെതിരെ നിയമനടപടികള്‍ നടപ്പാക്കണമെങ്കില്‍ അതിനുമതിയായ തെളിവുകളും ആവശ്യമാണ്. 

ഇത്തരം തെളിവുകള്‍ ചികഞ്ഞു നിയമ നടപടികളിലേയ്ക്ക് നീങ്ങുന്നതിനുകുറച്ചെങ്കിലും കാലതാമസം വരുന്നു. 

ഇത്തരം ഒരു സ്ഥിതിവിശേഷത്തില്‍ സമൂഹത്തിലെ ഒരു മാന്യനായ വ്യക്തിയെക്കുറിച്ച് മനപൂര്‍വ്വം #മീടുവിലൂടെ കരിവാരിത്തേച്ച ്കുറച്ച് കാലത്തേയ്ക്കെങ്കിലും അപമാനിയ്ക്കാന്‍ വേണമെങ്കില്‍ ഒരു സ്ത്രീയ്ക്ക്കഴിയും.

നിയമ നടപടികള്‍ സമൂഹത്തില്‍ ആ വ്യക്തിയെക്കുറിച്ചുള്ള അപവാദത്തിനു ശേഷമുള്ളതെല്ലേ? അതുകൊണ്ടുതന്നെ #മീടുവിലൂടെ വരുന്ന കഥകളിലെ യാഥാര്‍ത്ഥ്യത്തെതിരിച്ചറിയാന്‍ പ്രയാസമാണ്.  

#മീടു എന്ന ഈ സോഷ്യല്‍ മാധ്യമത്തിലൂടെ തന്റെ അനുഭവം സമൂഹത്തോട്വിളിച്ചു പറയുന്നത ്ഒരു സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സ്ത്രീയോ, ഉയര്‍ന്നപദവിയിലിരിയ്ക്കുന്നഒരുസ്ത്രീയോ, പണവും സ്വാധീനവും ഉള്ള ഒരു സ്ത്രീയോ ആണെങ്കില്‍ ഒരു പുരുഷനെക്കുറിച്ച് മീ #ടുവിലൂടെ പരാതി കൊടുത്തതിനിശേഷ ആ മനുഷ്യനില്‍ നിന്നുമുണ്ടാകുന്ന പ്രതികരണത്തെ അഭിമുഖീകരിയ്ക്കുവാന്‍ അവള്‍ക്ക് ജനങ്ങളുടെ സഹായമുണ്ട്, സ്വാധീനമുണ്ട്, പണമുണ്ട്. 

എന്നാല്‍ ഇത്തരം ഒരു പരാതി ഒരു സാധാരണ സ്ത്രീ, അതും പ്രത്യേകിച്ച ്അവളിലുംശക്തനായ, പണവും സ്വാധീനവുമുള്ള ഒരു പുരുഷനെ കുറിച്ചാണെങ്കില്‍ശേഷമുള്ളഅവളുടെ സുരക്ഷയും ആശങ്കാജനകമാകുന്നു. 

വിദ്യാഭ്യാസ രംഗത്ത് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ ഇന്ന്നിത്യസംഭവങ്ങളില്‍ ഒന്നായി മാറിയിരിയ്ക്കുന്നു കാലഘട്ടത്തില്‍ #മീടുവിന്റെ വ്യാപ്തി വിദ്യാഭ്യാസ രംഗത്തേയ്ക്കും വിപുലപ്പെടുത്തുന്നത ്അനിവാര്യം തന്നെ.. 

പക്ഷെ ഇത ്ഈരംഗത്ത്വിപുലപ്പെടുത്തുന്നതിനുമുന്‍പ്തന്നെ പഠിപ്പിയ്ക്കുന്ന അദ്ധ്യാപകനില്‍ നിന്നും മോശമായ പെരുമാറ്റം ഉണ്ടായി എന്ന് സ്വന്തം മാതാപിതാക്കളോട് തുറന്നു പറയാന്‍ ഭയക്കുന്ന വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തേണ്ടിയിരിയ്ക്കുന്നു. 
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇന്ന് മീടുവിന്റെ വളര്‍ച്ച ചില മേഖലകളിലുള്ള ചില ആളുകളില്‍ മാത്രമേസ്വാധീനംചെലുത്താന്‍കഴിഞ്ഞിട്ടുള്ളൂ.

സമൂഹത്തില്‍ ദുരാനുഭവങ്ങളെ കടിച്ചമര്‍ത്തി ജീവിത്തത്തോട ്മല്ലടിയ്ക്കുന്ന സാധാരണ സ്ത്രീസമൂഹത്തിലുംഇതിന്റെബോധവത്കരണവും, സംരക്ഷണവും, ഉറപ്പുംഇനിയുംകൈവരിയ്ക്കേണ്ടതുണ്ട്.അതുപോലെത്തന്നെപലസ്ഥലത്തുംലൈംഗികപീഡനങ്ങള്‍ നടക്കുന്നത് ലോകം എന്തെന്ന് മുഴുവന്‍ മനസ്സിലാക്കാത്തപതിനഞ്ചില്‍ താഴെ പ്രായമുള്ള കൊച്ചുപെണ്കുട്ടികളോടാണ്. 

ഇത് ഒരു നിത്യസംഭവമായി മാറിയിരിയ്ക്കുന്ന ഇന്ത്യയില്‍ ഇവരെ സംരക്ഷിയ്ക്കുന്നതിനാണ് #മീടുപോലുള്ള സോഷ്യല്‍മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്.
പുരുഷന്‍സ്ത്രീയുടെയോ, സ്ത്രീ പുരുഷന്റെയോ ശത്രൂവല്ല. സ്ത്രീയ്ക്ക്പുരുഷനോടും, പുരുഷന ്സ്ത്രീയോടും അവരുടെ സ്വാഭിമാനത്തോടും ബഹുമാനം ആവശ്യമാണ്. മതേതര ഇന്ത്യയില്‍ ജാതി മതം വര്‍ഗ്ഗം രാഷ്ട്രീയം തുടങ്ങിയവയെ ചൊല്ലി പലയിടത്തും വര്‍ഗീയ ലഹളകള്‍ നിലനില്‍ക്കുന്നു.

സമൂഹത്തില്‍ വരുന്ന ഒരു പുരോഗമനവും ലിംഗവ്യത്യാസത്തെ ചൊല്ലിയുള്ള ഒരു പുതിയ ലഹളയ്ക്ക് ആരുടെ മനസ്സിലും ഇടം നല്‍കരുത്. 

പുരുഷനും സ്ത്രീയ്ക്കും സാഹചര്യങ്ങള്‍ക്കനുസൃതമായ ഓരോ പ്രകൃതീഭാവമുണ്ട്. ഒരു സ്ത്രീയെ'  അമ്മ സഹോദരി ഭാര്യ മകള്‍ പരസ്ത്രീ എന്നീ നൈസര്‍ഗികമായ പലഭാവങ്ങളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബഹുമാനിച്ച് തന്റെ ശാരീരിക വികാരങ്ങള്‍ക്ക് അടിമപ്പെടാതെ മനസ്സിനെ നിയന്ത്രിക്കാന്‍കഴിവുള്ള ഒരു പുരുഷന്ഇനി ഒരു #മീടുട്വിറ്ററിന്റെയും അസ്ത്രത്തെ ഭയപ്പെടേണ്ടതായില്ല.

എന്തായാലും മി ടുവിന് ഒരു ചലനം സമൂഹത്തില്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. പണ്ടത്തെപോലെ നിരാലംബയായ ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിക്കാന്‍ പുരുഷന്മാര്‍ ഒരുങ്ങി പുറപ്പെടില്ല. വിവേകമുള്ളവര്‍ ഇതേക്കുറിച്ച് ബോധവാന്മാര്‍ ആകും. എങ്കിലും ഈ വേദി മുഴുവനായി സ്ത്രീയെ സംരക്ഷിക്കാന്‍ പ്രാപ്തി കൈവരിക്കണമെങ്കില്‍ സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന് അവരുടെ സംഘടിത ശക്തി ലോകത്തെ ബോധ്യപ്പെടുത്തികൊണ്ടിരിക്കണം.
Join WhatsApp News
P R Girish Nair 2018-10-30 08:08:06

ബോധവത്കരണത്തിലൂടെ പഴുതില്ലാത്തതും ശക്തവുമായ  നിയമങ്ങളിലൂടെ ഇന്ന് സമൂഹത്തിൽ നടമാടുന്ന ഇത്തരം പ്രവണതകളെ നിരുത്സാപ്പിക്കാൻ കഴിയും.

നിയമം ധനികനെന്നോ പാവപ്പെട്ടവർഎന്നോ തരം തിരിക്കാതെ ഒരുപോലെ ബാധിക്കുന്ന ശക്തമായ നിയമങ്ങൾ കൊണ്ടുവന്നു ദുർമാർഗ്ഗികളെ നിയന്ത്രിക്കേണ്ടതാണ്.  സ്ത്രീകൾ പീഡനങ്ങൾ മറച്ചുവയ്ക്കാതെ അപ്പോൾ അപ്പോൾ തന്നെ പരാതിപ്പെട്ടാൽ ഇത്തരം പ്രവണതയെ കുറെയൊക്കെ തടയാൻ സഹായിക്കും.  #മീട്ടൂ സംരംഭം നല്ലതുതന്നെ ഒരിക്കലും പകതീർക്കാൻ ആയിരിക്കരുത്.

വിവരണവും അവതരണവും നന്നായി. അഭിനന്ദനങ്ങൾ!!!!!

Joseph 2018-10-30 08:09:47
ശ്രീമതി ജ്യോതി ലക്ഷ്മി നമ്പ്യാരുടെ സ്ത്രീകളുടെ സുരക്ഷയും ലൈംഗിക കയ്യേറ്റങ്ങളും സംബന്ധിച്ച  ലേഖനം നന്നായിരിക്കുന്നു. എങ്കിലും അതിനുള്ളിലെ പൂർണ്ണമായ വസ്തുതകളെ എനിക്ക് ഗ്രഹിക്കാൻ  സാധിക്കുന്നില്ല. പുരുഷൻ അവന്റെ പ്രതാപത്തിൽ അങ്ങേയറ്റം ഉയർന്നു വരുന്ന സമയത്തിൽ സ്ത്രീകൾ പണ്ടുകാലത്ത് എങ്ങോ ലൈംഗികമായി പീഡിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തുവെന്നു ആരോപിച്ചുകൊണ്ട് പരാതികളുമായി വന്നാൽ അതിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യം ഉണ്ടെന്ന് കരുതണം.  

പ്രത്യേകിച്ച്, സിനിമാ മേഖലകളിലുള്ള സ്ത്രീകൾ പരസ്പ്പരം അങ്ങേയറ്റം അസൂയ പുലർത്തുന്നവരാണ്. പുതിയ നടികൾ വരുകയും അവരോട് സിനിമയിലെ ഉന്നതർ കൂടുതൽ മമത പുലർത്തുകയും ചെയ്തേക്കാം. അത് അവരുടെ ബിസിനസ്സിന്റെ വളർച്ചക്കും ആവശ്യമാണ്. പഴയ നടികൾക്ക് പഴയതുപോലെ ശൃങ്കരിക്കാൻ അവസരങ്ങൾ കുറയുകയും ചെയ്യും. ഒടുവിൽ ലൈംഗിക ആരോപണങ്ങൾ മുഴക്കി പല്ലും നഖവും പൊഴിഞ്ഞ നടികൾ പ്രശസ്തരായവരുടെമേൽ ആരോപണങ്ങൾ ഉന്നയിച്ച് സാമ്പത്തിക ലാഭം കൊയ്യാനും ശ്രമിക്കും. 

അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും പുരോഹിതർക്കെതിരെയുള്ള അര നൂറ്റാണ്ടിനപ്പുറംപോലും നടന്ന ലൈംഗിക ആരോപണങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നത് ഇപ്പോഴാണ്. അവരിൽ ഓർമ്മകൾ ചത്തുപോയ വൃദ്ധരായ പുരോഹിതർമാർവരെയുണ്ട്. സഭ ഇന്ന് ബില്യൺ കണക്കിന് ഡോളർ നഷ്ടപരിഹാരമായി ചെലവഴിച്ചുകൊണ്ടിരിക്കുന്നു. ഇരകളെന്ന് പറഞ്ഞു കേസ് കൊടുക്കുന്നവരിൽ ഭൂരിഭാഗവും സാമ്പത്തിക ലാഭത്തിനുവേണ്ടിയാണ്. അവരിൽ അനേകർ ഉഭയ സമ്മതപ്രകാരം ലൈംഗികമായി ഏർപ്പെട്ട് ഒരിക്കൽ ആനന്ദിച്ചവരാണ്. 'മീടു' എന്ന സ്ത്രീകളുടെ ലക്ഷ്യവും സാമ്പത്തികം തന്നെയെന്നതിൽ തർക്കമില്ല. അങ്ങനെ ഭീക്ഷണിപ്പെടുത്തി അവർക്ക് പ്രശസ്തരായവരിൽനിന്ന് പണവും സമ്പാദിക്കാം. മാനം കാക്കാൻ പലരും പണം കൊടുത്ത് സ്ത്രീകൾക്ക് അടിയറവു പറയുകയും ചെയ്യുന്നു.  

ഒരു സ്ത്രീയുടെ അനുവാദം കൂടാതെ പുരുഷൻ അവരെ സ്പർശിച്ചാൽ പരമാവധി ശിക്ഷ ലഭിക്കുന്ന നിയമങ്ങൾ ഇന്ത്യയിലുമുണ്ട്. അമേരിക്കയിലുമുണ്ട്. പിന്നെ സ്ത്രീ എന്തിന് ഭയപ്പെടണം. സ്ത്രീ ചായാതെ ഭൂരിഭാഗം പുരുഷന്മാരും അതിന് മെനക്കെടാറില്ല.  

ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു അമേരിക്കൻ നേഴ്സ്, ന്യൂയോർക്കിൽ, ലോങ്ങ് ഐലൻഡിലുള്ള ഒരു ഹോസ്പിറ്റലിൽ കുടുംബമായി താമസിക്കുന്ന ഒരു ഇന്ത്യൻ ഡോക്ടർക്കെതിരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കേസ് കൊടുത്ത കഥ 'ഈ-മലയാളി' പ്രസിദ്ധീകരിച്ചിരുന്നു. ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറാൻ ഒരിക്കലും സാധ്യതയില്ലാത്ത മാന്യനായ ഒരു ഡോക്ടർക്കെതിരെയാണ് ആ സ്ത്രീ ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തെ ജോലിയിൽ നിന്ന് താൽക്കാലികമായി പറഞ്ഞുവിടുകയും ചെയ്തു. എന്നാൽ ഹോസ്പിറ്റലിലെ മറ്റെല്ലാ സ്റ്റാഫുകളും ഡോക്ടർക്ക് അനുകൂലമായിരുന്നതിനാൽ കേസ് പിൻവലിക്കുകയും കേസ് പിന്നീട് സ്ത്രീക്കെതിരാവുകയും ചെയ്തു. ഭാര്യയും മക്കളുമുള്ള ഈ ഡോക്ടർ എന്റെ മകന്റെ ഒരു സുഹൃത്തുകൂടിയാണ്. ലക്ഷങ്ങൾ കൊയ്യാമെന്നുള്ള ആ സ്ത്രീയുടെ വ്യാമോഹവും അവിടെ പൊളിഞ്ഞു. 

ഇന്ത്യയിലും അമേരിക്കയിലുമായി വളരെക്കാലം ഞാനും ജോലിചെയ്തിട്ടുണ്ട്. അവിടെയെല്ലാം ഓഫിസുകളിൽ സ്ത്രീകളുമുണ്ടായിരുന്നു. കുഴഞ്ഞു വരുന്ന സ്ത്രീകളോടൊപ്പം പുരുഷന്മാരും കുഴയുമെന്നാല്ലാതെ ഭൂരിഭാഗം പുരുഷന്മാരും സ്ത്രീയെ ശല്യപ്പെടുത്തുന്നതായി കണ്ടിട്ടില്ല. വാസ്തവത്തിൽ മാന്യന്മാരായ എല്ലാ പുരുഷന്മാർക്കും സ്ത്രീയെ ഭയമാണ്. ശക്തമായ നിയമം രാജ്യത്തുള്ള സ്ഥിതിക്കും സ്ത്രീ തന്നെ ശക്തയായ സ്ഥിതിക്കും സ്ത്രീകൾ ശ്രദ്ധിക്കുകയാണെങ്കിൽ പുരുഷന്മാരിൽനിന്ന് ലൈംഗിക ഉപദ്രവങ്ങൾ കൂടാതെ ശാന്തമായി ജോലിചെയ്യാനും ജീവിക്കാനും സാധിക്കും. 
Mathew V. Zacharia, a Born-Again Christian of New York 2018-10-30 10:41:16
Jyothilakshmi:  A well written article of food for thought. Unless there is a transformation or conversion of heart by the Almighty God, these demonic activities will prevail. Only God change one's heart and that person is sustained by Holy Spiirit. My best regards and prayer for your blessed writing.
Mathew V. Zacharia. New Yorker.  
Easow Mathew 2018-10-30 10:59:57
സമീപകാല സംഭവവികാസങ്ങളില്‍ തികച്ചും പ്രസക്തമായ ലേഖനത്തിനു ജ്യോതിലക്ഷ്മിയ്ക്ക് അഭിനന്ദനം! ബോധവല്‍ക്കരണം, സംരക്ഷണം, സ്ത്രീയും പുരുഷനും തമ്മിലുണ്ടായിരിക്കേണ്ട പരസ്പര ബഹുമാനം എന്നിവതന്നെ ഈ വിഷയത്തില്‍ പ്രധാനം. Dr. E.M. Poomottil
വിദ്യാധരൻ 2018-10-30 11:21:20
നല്ലൊരു ലേഖനത്തിന് ആദ്യമായി അഭിന്ദനം .   സ്ത്രീയെ കുറ്റപ്പെടുത്തുന്നതിന് പകരം, എന്നെ നന്നാക്കാൻ എന്തു ചെയ്യാൻ കഴിയും എന്ന ചിന്തയാണ് എന്റെ മനസ്സിൽ ഉദിച്ചത്. വേണമെങ്കിൽ ഇതിനെ അമേരിക്കയുടെ പ്രസിഡണ്ടായിരുന്ന ജോൺ എഫ് കെന്നഡി പറഞ്ഞ, 'നിന്റെ രാജ്യത്തിന്  നിനക്കുവേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നതല്ല, നിനക്ക് രാജ്യത്തിന്വേണ്ടി എന്തു ചെയ്യാൻ കഴിയും എന്നുള്ളതാണ് " എന്ന പ്രസ്താവനയോട് ചേർത്തു വച്ച് വായിക്കാം  (കെന്നഡി ഒരു സ്ത്രീലംബടൻ ആയിരുന്നു എന്നാണ് പറയപ്പെടുന്നതെങ്കിലും  അദ്ദേഹത്തിന്റ ആശയത്തെ മാത്രമേ ഞാൻ ഇവിടെ എടുക്കുന്നുള്ളു )

              എന്തുകൊണ്ടാണ് സ്ത്രീകൾ പണ്ടുകാലം തുടങ്ങി പുറത്തേക്ക് വരാതെ ഇതിനെ ഒതുക്കി വച്ച് എന്ന ചോദ്യത്തിന് , ഉത്തരം,  പണം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് എന്ന വാദത്തോട് എല്ലായിപ്പോഴും യോജിക്കാൻ കഴിയില്ല. സ്ത്രീകോളോട് പൊതുവെ പുരുഷ വർഗ്ഗത്തിനുള്ള മനോഭാവത്തിന്റെ  പ്രകട ഭാവമാണ് ആചാരങ്ങളായി എല്ലാ മതങ്ങളിലും കാണുന്നത്. സ്ത്രീകൾക്കായി (ആർത്തവം ള്ളവർക്കും ഇല്ലാത്തവർക്കുമായി)   പ്രത്യക അമ്പലം സൃഷ്ഠിച്ചു  അവരെ വേർതിരിക്കാൻ ശ്രമിക്കുന്ന സുരേഷ് ഗോപിയും. സ്ത്രീകളെ ദർശിച്ചാൽ ഉടനെ അയ്യപ്പന് സ്കലനം ഉണ്ടായി നൈഷ്ഠിക ബ്രഹ്മചര്യം സാഷ്ട്പ്പെടുമെന്നു വിശ്വസിക്കുന്ന ബുദ്ധിശൂന്യരായ മനുഷ്യരും, സ്ത്രീകളെ ആരാധനകളിൽ നിന്ന് ഒഴിവാക്കി ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രിമിക്കുന്ന ക്രൈസ്തവ സഭകളും, സ്ത്രീകളെ പറുത എന്ന  തടവറയിലാക്കി കൊണ്ട് നടക്കുന്ന മഹമ്മദീയരും എല്ലാം വെളിവാക്കുന്നത്  പുരുഷാധിപത്യത്തിന്റെ മുഖങ്ങളാണ്  
              പണവും പ്രതാപത്തെയും ആരാധനയോടെ നോക്കി കണ്ട ഒരു സമയം ഉണ്ടായിരുന്നു. പണത്തിന് വേണ്ടി ശരീരത്തെ വിൽക്കുന്ന സ്ത്രീകളുമുണ്ടു. പക്ഷേ അതുകൊണ്ട് എല്ലാ സ്ത്രീകളും എങ്ങനെയായിരിക്കണം എന്ന് നിര്ബന്ധമില്ല . പണംകൊണ്ട് എല്ലാം ഒതുക്കം എന്ന് വിചാരിക്കുന്ന പുരുഷന്മാർ, ബിൽകോസബി എന്ന 'അമേരിക്കൻ ഡാഡിയെ ' നോക്കിയാൽ മതി.  എവിടെയാണ് അയാൾ ഇന്ന് ?  അമേരിക്കയിലെ എത്ര മഹാരഥന്മാർ അവരുടെ സിംഹാസനങ്ങളിൽ  നിന്ന് തലകുത്തി താഴെവീണു ? 
             ഗാന്ധിജി പറഞ്ഞതുപോലെ നീ ഏതു മാറ്റമാണോ ആഗ്രഹിക്കുന്നത് അത് നിന്നിൽ തന്നെ ആരംഭിക്കട്ട   എന്നതിനെ പരാവർത്തനം ചെയ്ത് , സ്ത്രീകൾ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന് ചോദിക്കാതെ നമ്മൾക്ക് എങ്ങനെ നമ്മളുടെ സമീപനങ്ങളെ മാറ്റി, ഈ പ്രശനത്തിന് പരിഹാരം കാണാം എന്ന് ആരായാം 

ആർക്കെങ്കിലും താഴെ തന്നിരിക്കുന്ന കവിതയിലെപ്പോലെ തോന്നുന്നുണ്ടെങ്കിൽ അത് ഉപേക്ഷിച്ചു ഒരു പുനർചിന്തനം ആവശ്യമാണ് 

ഞാനോ മാനിനിമാർക്ക് മന്മഥനഹോ 
        ശാസ്ത്രത്തിലെന്നോടെതി-
പ്പനോ പാരിലൊരുത്തനില്ല കവിത 
        യ്ക്കൊന്നാമാനാകുന്നു ഞാൻ ;
താനൊരൊന്നിവയോർത്തുകൊണ്ടു ഞെളിയേ -
        ണ്ടെൻ ചിത്തമേ നിശ്ചയം
താനോ ജീവനൊരസ്ഥിരത്വമതിനാൽ 
        നിസ്സാരമോന്നൊക്കെയും (കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ )

ഞാൻ സ്ത്രീകൾക്ക് കാമദേവനാണ്, ശാസ്ത്രവിഷങ്ങളിൽ എന്നോടെതിർക്കാൻ ഭൂമിയിൽ ആരുമില്ല, കവിതാ സാമർത്യത്തിലും ഞാൻ ഒന്നാമനാണ് എന്നിങ്ങനെ ഓരോന്ന് ഓർത്ത് മനസ്സേ അഹങ്കരിക്കരുത് . ജീവിതം അസ്ത്രമായതിനാൽ എല്ലാം നിസ്സാരമാണ് 

ചുരുക്കം പറഞ്ഞാൽ പണവും പ്രതാപവും കൊണ്ട് എന്ത് നേടാം എല്ലാ സ്ത്രീകളെയും വിലക്ക് വാങ്ങാം എന്നൊക്കയുള്ള ചിന്തയും, സ്ത്രീ ഒരു ദുർബല വസ്തുവല്ല, നേരെമറിച്ച് ഈ ലോക ജീവിതത്തെ ധന്യമാക്കാൻ അവർ നമ്മളുടെ സഹസഞ്ചാരികളാണെന്ന ബോധവും വളർത്തുക 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക