ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയകഥയിലെ നായികാനായകന്മാരാണ് ദീപികയും രണ്‍വീര്‍ സിങ്ങും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തായ നാള് മുതല്‍ വിവാഹത്തെ സംബന്ധിച്ച് നിരവധി നിറം പിടിപ്പിച്ച വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വച്ച് പല മാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നു.
പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും വിവാഹം നീണ്ടു പോയപ്പോഴും അതും മാധ്യമങ്ങള്‍ ആഘോഷിച്ചു. എന്നാലിപ്പോള്‍ ഇരുവരും വിവാഹിതരാകുന്നു. ഇനി വെറും നാലു നാള് മാത്രം. ബോളിവുഡ് ഏറെ കാത്തിരുന്ന ആ വിവാഹത്തിനായി രണ്‍വീറും ദീപികയും ഇറ്റലിയിലേക്ക് പറന്നു.
ഏറെ കാലത്തെ ഊഹാപോഹങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ 21നാണ് ഇരുവരും വിവാഹവാര്‍ത്ത പുറത്തു വിട്ടത്. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ദീപികയുടെ ബാംഗ്ളൂരിലുള്ള വീട്ടില്‍ വച്ച് വിവാഹത്തിന്റെ ആദ്യ പൂജകള്‍ നടന്നിരുന്നു. ഈ ചടങ്ങില്‍ ഓറഞ്ച് നിറമുള്ള സല്‍വാറണിഞ്ഞ് നില്ക്കുന്ന ദീപികയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
വിവാഹത്തിനായി ഇരുവരുടെ കുടുംബാംങ്ങളും ഇന്നലെ വൈകിട്ട് മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇറ്റലിയിലേക്ക് പോയത്. നവംബര്‍ 14, 15 തീയതികളില്‍ ഇറ്റലിയിലെ ലേക്ക് കമോയില്‍ വച്ചാണ് വിവാഹം നടക്കുക. ഇനി വിവാഹശേഷം ദീപിക സിനിമയില്‍ തുടരുമോ എന്നാണ് ആരാധകര്‍ക്കുളള ചോദ്യം.
��