Image

എന്റെ ജീവിതം (സി. ആന്‍ഡ്രു)

Published on 11 November, 2018
എന്റെ ജീവിതം (സി. ആന്‍ഡ്രു)
(ഒരേ വിഷയത്തെക്കുറിച്ച് രണ്ട് ഭാഷ്യം. ഒരു പരീക്ഷണമാണു്.വായനകാരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു)

എന്റെ ചായച്ചിത്രം പൂര്‍ത്തിയാകുന്നു
ചായകൂട്ട്തീര്‍ന്നു, തൂലിക തുമ്പും തേഞ്ഞു
ചിത്രലേഖന തുണിയും നിറഞ്ഞു
അതിരുകള്‍ ഇല്ലാത്ത ഈ ചിത്രം
ചട്ടകൂട്ടില്‍തളക്കില്ല
ചില്ലിന്‍ ജയിലിലും അടക്കില്ല

****** ****** ****** ****** ****** ******

ചിത്രം തീരുമ്പോള്‍

എന്റെ ചായച്ചിത്രം തീര്‍ന്നപ്പോള്‍
ചായക്കൂട്ടുകള്‍ തീര്‍ന്നുപോയി
തൂലിക തുമ്പും തേഞ്ഞുപോയി
ചിത്രലേഖനതുണിനിറഞ്ഞു
ഇനിയും വരക്കുവതെങ്ങനെ ഞാന്‍?
അതിരുകളില്ലാത്ത ചട്ടക്കൂട്ടില്‍
ഞാനാ ചിത്രത്തിനിടം കൊടുക്കും
വരച്ച് തീര്‍ന്നൊരു ചിത്രമതങ്ങനെ
കണ്ണിന്‍മുന്നില്‍തെളിയുമ്പോള്‍
വരക്കുവതെന്തിനുവീണ്ടും ഒരു പടം
മൂടുപടത്തില്‍പൊതിയാനോ
**********
Join WhatsApp News
josecheripuram 2018-11-11 16:25:28
Dear Andrews,this small poem said lots of things about life,what I understand is the nature give us age& wisdom,We are at the end of life.If I had the wisdom now(72)at 27 i would be some one else.
Sam 2018-11-12 09:57:29
Don't get disappointed, Andrew. Try to picture life on another canvas or an empty wall. 
Sudhir Panikkaveetil 2018-11-11 11:34:31
ഡാവിഞ്ചി പറയുന്നത് കാഴ്ച്ചയാണ് മനുഷ്യന്റെ ഏറ്റവും പ്രധാനമായ ഇന്ദ്രിയം എന്നാണു.  കാഴ്ച്ചയിലൂടെ നാം ജീവിതത്തെ കാണുന്നു. ജീവിതമെന്ന ചിത്രം വരച്ചു തീർന്നാൽ അതിനെ ഏതെങ്കിലും ചട്ടക്കൂട്ടിൽ
അല്ലെങ്കിൽ ചില്ലിൻ കൂട്ടിൽ പലരും സൂക്ഷിക്കുന്നു. എന്നാൽ അതിലൊന്നും
ഇടം കൊടുക്കാതെ ഒരു വർണ്ണചിത്രം തീർത്താൽ വീണ്ടും ഒരെണ്ണം 
വരക്കേണ്ട ആവശ്യമില്ലെന്നു കവി പറയുമ്പോൾ പ്രതിമകളിലും, 
വരമൊഴികളിലും ഒതുങ്ങിപോകുന്ന ജീവിതത്തെക്കാൾ ജീവിതം 
മനോഹരമാക്കുന്നത് പ്രധാനം എന്ന് മനസ്സിലാക്കാം. ദൈവീകമായ 
കഴിവുകൾ ഉപയോഗിച്ച് ജീവിതത്തെ അനശ്വരമാക്കുകയാണ് 
അല്ലാതെ ആഡമ്പരങ്ങളുടെയും മിഥ്യാചാരങ്ങളുടെയും പിടിയിലമർന്ന്
ചായകൂട്ടും തൂലിക തുമ്പും ഉപയോഗസൂന്യമാക്കയല്ല വേണ്ടതെന്നും
ഒരു സൂചന കവിത നൽകുന്നു. മതങ്ങളുടെ ബന്ധനത്തിൽ നിന്നും
മുക്തി നേടി സ്വതന്ത്രനായി ചിന്തിക്കുന്ന അതുല്യ പ്രതിഭയാണ് ശ്രീ
ആൻഡ്രുസ്. സുതാര്യമായ അദ്ദേഹത്തിന്റെ ഭാവനകളിൽ 
ആദര്ശ പൊലിമ കാണുന്നത് സ്വാഭാവികം. വായനക്കാരന്റെ ചിന്തകളെ
ഉണർത്താൻ പര്യാപ്തമായ വിഷയങ്ങൾ ദുരൂഹതയില്ലാതെ അവതരിപ്പിക്കാൻ കഴിയുന്നതും നല്ല കലാബയോധമുള്ള മനസ്സിന്റെ
നന്മ കൂടിയാണ്. 
വിദ്യാധരൻ 2018-11-11 13:45:24
അനന്തമജ്ഞാതമവർണ്ണനീയം'മെന്നു നീ 
അറിഞ്ഞിടു   ജീവിതചിത്രലേഖനത്തുണി പരപ്പ്
കരഞ്ഞിടേണ്ട നീ ചായ കൂട്ടു തീർന്നതിൽ
പരിഭ്രമിക്കേണ്ടല്പവും തൂലിക തുമ്പ് തേഞ്ഞതിൽ
തളയ്ക്കുവാനാവില്ല  നല്ല ചിത്രമൊരു   ചട്ടക്കൂട്ടിലും 
അടയ്ക്കുവാനാവില്ലൊരുത്തനുമൊരു   ചില്ലിൻ കൂട്ടിലും. 
വരച്ച ചിത്രം ജീവിത സത്യങ്ങളിൽ ചാലിച്ചെതെങ്കിൽ
പൊടിച്ചിടും അതിൽ നിന്ന് താനെ ചിത്രങ്ങൾ വേറെ 
ഖേദിച്ചിടേണ്ട മുഴുമിക്കാത്ത ചിത്രത്തെയോർത്തു വൃഥാ
എത്തിടും ഇവിടെ സത്യാനേഷികൾ നിന്റെ കാലശേഷം 
പൂർത്തിയാക്കാൻ പുതു ചായക്കൂട്ടും പുത്തൻ തൂലികയുമായി 
പ്രതീക്ഷയറ്റിടാതെ  തുടർന്നീടുക നീ നിന്റെ യാത്ര  ചിത്രകാരാ 
അർപ്പിക്കുക വിശ്വാസം വരും തലമുറയിൽ പൂർണ്ണമായും 
തളിച്ചിടും അവർ നിന്റെ വരണ്ട ചായക്കൂട്ടിൽ ജലം 
മാറ്റിടും കൂടാതെ തേഞ്ഞുപോയ തൂലിക തുമ്പും നിസംശ്ശയം 

Socrates 2018-11-11 13:52:37
"The only true wisdom is knowing you know nothing." - Socrates
my life 2018-11-11 14:01:02

 My painting is getting completed

I am running out of paint,

brushes are worn out

and canvas is full.

 I don't want to frame it

let the canvas remain with no boundaries

[original in English]

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക