Image

റാഫേല്‍ ഇടപാട്‌ പരിശോധിക്കേണ്ടത്‌ കോടതിയല്ല, വിദഗ്‌ധരാണ്‌; സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

Published on 14 November, 2018
റാഫേല്‍ ഇടപാട്‌ പരിശോധിക്കേണ്ടത്‌ കോടതിയല്ല, വിദഗ്‌ധരാണ്‌; സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന്‌ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. `വിദഗ്‌ധര്‍ തീരുമാനിക്കേണ്ട കാര്യമാണ്‌, കോടതി തീരുമാനിക്കേണ്ടതല്ല' എന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്‌.

റാഫേല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ കോടതിക്കു മുമ്പാകെ വന്ന ഒരുകൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട്‌ വിശദാംശങ്ങള്‍ തിങ്കളാഴ്‌ച കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു.

യുദ്ധവിമാനങ്ങളുടെ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടതില്ലെന്ന്‌ ഹര്‍ജി പരിശോധിച്ച കോടതി നിലപാടെടുത്തു. വില പരസ്യപ്പെടുത്താന്‍ കോടതി തീരുമാനിച്ചാല്‍ മാത്രം ചര്‍ച്ച മതി.

വ്യോമസേന ഉദ്യോഗസ്ഥരെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. മന്ത്രാലയ ഉദ്യോഗസ്ഥരെ വിളിക്കാനുള്ള എജിയുടെ നീക്കം കോടതി തടഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക