ആമിര്‍ഖാന്റെ സിനിമകള്‍ പ്രേക്ഷകര്‍ എന്നും ആഹ്ളാദത്തോടെ
നെഞ്ചേറ്റുന്നവയാണ്. ബോക്സോഫീസില്‍ കോടികള്‍ വാരുന്നവയായിരുന്നു ആ
ചിത്രങ്ങളെല്ലാം. എന്നാല്‍ ആമിറിന്റെ ഏറ്റവും പുതിയ പ്രേക്ഷകര്‍ വാനോളം
പ്രതീക്ഷകളുമായി കാത്തിരുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ പരാജയപ്പെട്ടതിന്റെ
നടുക്കത്തിലാണ് ബോളിവുഡ്. 300 കോടി രൂപമുടക്കി നിര്‍മ്മിച്ച ചിത്രം നവംബര്‍ വരെ
തിയേറ്ററുകളില്‍ നിന്നും നേടിയത് 218 കോടി രൂപ മാത്രമാണ്. ഇന്ത്യയില്‍ നിന്നു
മാത്രം നേടിയത് 145.96 കോടി രൂപയും.
ചിത്രം പരാജയപ്പെട്ടതോടെ ഈ
ചിത്രത്തിന്റെ പ്രതിഫലം വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനത്തിലാണ് ആമിര്‍ ഖാന്.
ഒരു സിനിമഅതിന്റെ മുഴുവന്‍ ലാഭവും കണ്ടെത്തി നിര്‍മ്മാതാവിനും ലാഭം ലഭിക്കുന്ന
സാഹചര്യത്തില്‍ മാത്രമേ അതിന്റെ പ്രതിഫലം വാങ്ങൂ എന്ന് ആമിര്‍ ഖാന് നേരത്തെ
വ്യക്തമാക്കിയിരുന്നു. താരം തന്നെ നിര്‍മ്മാണ പങ്കാളിത്തം ഏറ്റെടുക്കുന്ന
ചിത്രങ്ങല്ക്കായിരുന്നു ഇത്തരത്തില്‍ പ്രതിഫം വാങ്ങിയിരുന്നത്. ദംഗല്‍,
സീക്രട്ട് സപ്പര്സ്റ്റാര് എന്നീ സിനിമകളുടെ ലാഭവിഹിതം ആമിര്‍ഖാനായിരുന്നു.
തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ നിര്‍മ്മാണം ആമിര്ഖാന് അല്ലാതിരുന്നിട്ടു കൂടി
അതിന്റെ പരാജയം ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആമിര്ഖാന്. സിനിമയടെ
നിര്‍മ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ആമിര്ഖാന് തന്റെ പ്രതിഫലം വേണ്ടെന്ന്
തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
സിനിമയുണ്ടാക്കിയ വന്‍ സാമ്പത്തിക
നഷ്ടത്തില്‍ തിയേറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരം ചോദിക്കാനൊരുങ്ങിയ സാഹചര്യത്തിലാണ്
ആമിറിന്റെ ശക്തമായ തീരുമാനം. ആമിര്‍ഖാനും അമിതാഭ് ബച്ചനും കത്രീന കൈഫുമെല്ലാം
അഭിനയിച്ച ചിത്രത്തിന് തിയേറ്ററില്‍ 50-60 ശതമാനം വരെയാണ് നഷ്ടം നേരിട്ടത്.
യാഷ്രാജ് നിര്‍മ്മിച്ച ചിത്രം ആദ്യദിവസം മികച്ച പ്രതികരണത്തോടെയാണ് തുടങ്ങിയത്.
52.52 കോടി രൂപ ആദ്യദിനം കിട്ടിയപ്പോള്‍ മോശമായ നിരൂപണങ്ങള്‍ ചിത്രത്തിന്റെ
പ്രദര്‍ശനത്തെ ബാധിച്ചു.
ആമിറിന്റെ ചിത്രത്തിന്റെ പരാജയം കാണാന്‍ കാത്തിരുന്നതു
പോലെയാണ് ട്രോളുകള്‍ എത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ കുറയാന്‍
തുടങ്ങി. രണ്ടാമത്തെയും മൂന്നാമത്തയും ആഴ്ചയില്‍ സിനിമ പിടിച്ചു നില്ക്കാന്
പാടുപെട്ടതോടെ നഷ്ടത്തിലേക്ക് വീഴുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ വച്ചു
നോക്കുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ നഷ്ട സിനിമകളില്‍ ഒന്നായി തഗ്സ് ഓഫ്
ഹിന്ദുസ്ഥാന്‍ മാറാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
��