സുപ്രിയയോട് റിപ്ലേ തരുമോ എന്നു ചോദിച്ച ആരാധകനോട് ഞാന്‍ തന്നാല്‍ മതിയോ എന്നു പൃഥിരാജ്. കഴിഞ്ഞ ദിവസം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പൃഥിരാജിന്റെയും മകളുടെയും ചിത്രത്തിനു താഴെയാണ് ആരാധികമാരുടെ അപേക്ഷ
'ചേച്ചീ ടൈം കിട്ടുമ്പോള്‍ ഇടയ്ക്ക് റിപ്ലേ തരുമോ, പ്ലീസ്?' എന്ന് ചോദിച്ച ആരാധികമാരോടാണ് 'ഞാന്‍ തന്നാല്‍ മതിയോ?' എന്ന് പൃഥി മറുചോദ്യം ചോദിച്ചിരിക്കുന്നത്. പൃഥിയുടെ അപ്രതീക്ഷിതമായ മറുപടി കണ്ട സന്തോഷവതിയായ ആരാധികമാര്‍, 'ഞങ്ങളുടെ അതിശയകരമായ നിമിഷങ്ങളിലൊന്ന്, താങ്ക്യൂ ഏട്ടാ,' എന്ന് പൃഥിയ്ക്ക് നന്ദിയും പറഞ്ഞു. പൃഥിരാജിന്റെ ഗേള്‍ ഫാന്‍സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ പൃഥി ക്വീന്‍സാണ് അപ്രതീക്ഷിതമായ കിട്ടിയ മറുപടിയില്‍ സന്തോഷം രേഖപ്പെടുത്തിയിരിക്കുന്നത്.
ലൂസിഫറിന്റെ ലൊക്കേഷനില്‍ ചിത്രത്തിന്റെ സംവിധായകന് കൂടിയായ പൃഥിരാജിന്റെ മടിയില്‍ കയറിയിരിക്കുന്ന മകള്‍ അല്ലിയുടെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ദാദാ.. എന്ന കേള്‍ക്കൂ എന്നു അല്ലി പറയുമ്പോള്‍ ദാദ ആക്ഷന്‍ പറയുന്ന തിരക്കിലാണ്,' എന്നാണ് സുപ്രിയ ചിത്രത്തിനു നല്കിയ ക്യാപ്ഷന്‍. ബിസി ദാദ, സ്മാര്‍ട്ട് അല്ലി എന്നീ ഹാഷ് ടാഗുകളോടു കൂടിയാണ് സുപ്രിയ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്