Image

പേര്‍ളി മാണിയും ശ്രീനിഷുമുള്ള പ്രണയആല്‍ബം പുറത്ത്‌ വിട്ടു

Published on 22 December, 2018
പേര്‍ളി മാണിയും ശ്രീനിഷുമുള്ള പ്രണയആല്‍ബം പുറത്ത്‌ വിട്ടു

കൊച്ചി: മലയാളത്തിലെ ബിഗ്‌ ബോസ്‌ ഷോയിലെ ആദ്യ സീസണില്‍ ഏറ്റവും ചര്‍ച്ചയായ സംഭവമായിരുന്നു പേളി മാണി- ശ്രീനിഷിന്റെയും പ്രണയം. ഷോയില്‍ വിജയിക്കാനായി പ്രണയം അഭിനയിക്കുകയാണെന്ന്‌ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ തങ്ങള്‍ ഇരുവരും കല്ല്യാണം കഴിക്കാന്‍ പോകുകയാണെന്ന്‌ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പേളിഷ്‌ എന്ന പുതിയ വാക്ക്‌ തന്നെ ആരാധകര്‍ ഉണ്ടാക്കിയിരുന്നു. പേര്‍ളി, ശ്രീനി്‌ഷ്‌ എന്നീ വാക്കുകള്‍ കൂട്ടിചേര്‍ത്താണ്‌ പേര്‍ളിഷ്‌ എന്ന വാക്ക്‌ ഉണ്ടാക്കിയത്‌.

സോഷ്യല്‍ മീഡിയയിലെ തങ്ങളുടെ ആരാധകര്‍ക്ക്‌ പുതിയ വിരുന്നുമായി എത്തിയിരിക്കുകയാണ്‌ പേര്‍ളിയും ശ്രീനിഷും. പേര്‍ളിഷ്‌ എന്ന പേരില്‍ ഇവര്‍ ഒന്നിച്ച്‌ ആഭിനയിക്കുന്ന പേര്‍ളിയുടെ യൂട്യൂബ്‌ ചാനലില്‍ ഇവരുടെ ആദ്യ വെബ്‌ സീരീസ്‌ പുറത്ത്‌ വിട്ടു. പേര്‍ളിമാണിയും ജെസിന്‍ ജോര്‍ജും ആലപിച്ച ഗാനം പേര്‍ളിയും ശ്രദ്ധയും ചേര്‍ന്നാണ്‌ എഴുതിയിരിക്കുന്നത്‌.

ശരത്‌ ഡേവിസ്‌ സംവിധാനം ചെയ്‌ത പേര്‍ളിഷിനു ജെസിന്‍ ജോര്‍ജ്‌ ആണ്‌ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്‌. ക്ലിന്റ്‌ സോമന്‍ ക്യാമറയും, എഡിറ്ററും ചലച്ചിത്ര സംവിധായകനുമായ അജയ്‌ ദേവലോക എഡിറ്റിംഗും കൈകാര്യം ചെയ്‌തിരിക്കുന്നു.

 ശ്രീനിഷുമായിട്ടുള്ള പ്രണയം നാടകമല്ലായിരുന്നുവെന്നും ശരിക്കും താന്‍ ശ്രീനിഷിനെ സ്‌നേഹിക്കുന്നുവെന്നും പേളി ബിഗ്‌ ബോസ്‌ ഫൈനലിന്‌ ശേഷം ഫേസ്‌ബുക്ക്‌ ലൈവിലൂടെ പറഞ്ഞിരുന്നു. എല്ലാവരും ആഗ്രഹിക്കുന്ന പോലെ താനും പേളിയും ഇനി ഭാവികാര്യങ്ങളെ കുറിച്ച്‌ ആലോചിക്കുമെന്ന്‌ ശ്രീനിഷും ഫെസ്‌ബുക്ക്‌ ലൈവില്‍ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക