Image

ആക്ഷനും പ്രണയവുമായി മാരി 2

Published on 08 January, 2019
    ആക്ഷനും പ്രണയവുമായി മാരി 2
പ്രേക്ഷകരുടെ പ്രിയനായകനായ ധനുഷും തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള താരം സായി പല്ലവിയും ചേരുമ്പോള്‍ പിറക്കുന്നത്‌ മികച്ചൊരു എന്റര്‍ടെയ്‌നറായിരിക്കുമല്ലോ.

ഈ വിശ്വാസം കാത്തു സൂക്ഷിക്കുന്ന തരത്തിലാണ്‌ മാരി 2 എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്‌. ആക്ഷനും റൊമാന്‍സും പാട്ടും നൃത്തവുമെല്ലാം ചേരുംപടി ചേര്‍ന്ന ചിത്രത്തില്‍ മലയാളി പ്രേക്ഷകനും കണ്ട്‌ രസിക്കാനും കൈയ്യടിക്കാനും ഒരു താരമുണ്ട്‌. നമ്മുടെ സ്വന്തം ടൊവീനോയാണ്‌ ഈ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. 

മാരി ശരിക്കും ഒരു റൗഡിയാണ്‌. ഈ ഭൂമുഖത്ത്‌ ഒന്നിനെയും പേടിയില്ലാത്തവന്‍. തല്ലും വെട്ടും കുത്തു െമാന്നും കക്ഷിക്കു പുത്തരിയല്ല. താന്‍ നേരിടുന്നവന്‍ എത്ര വലിയവനായാലും ശരി, അതൊന്നും മാരിക്കു പ്രശ്‌നമല്ല. ഒരാളെ തീര്‍ക്കണമെന്ന്‌ വിചാരിച്ചാല്‍ തീര്‍ത്തിരിക്കും.

അത്ര തന്നെ. അതുകൊണ്ടു തന്നെ സുഹൃത്തുക്കളെക്കാള്‍ കൂടുതല്‍മാരിക്ക്‌ ശത്രുക്കളാണ്‌. മാരിയെ കൊല്ലാന്‍ പലരും ക്വട്ടേ.നുമായി നടക്കുന്നുണ്ടെങ്കിലും അതൊന്നും മാരിക്ക്‌ പ്രശ്‌നമല്ല. എന്തും നേരിടാനുള്ള ചങ്കൂറ്റവുമായി നടക്കുന്നവനാണ്‌ അയാള്‍.

മാരിയുടെ ഏറ്റവും വലിയ ശത്രുവാണ്‌ ബീജ. മാരിയെ അതിക്രൂരമായി വകവരുത്തണം എന്ന ഒറ്റ ലക്ഷ്യവുമായി ജീവിക്കുന്നവനാണ്‌ അയാള്‍. മാരിയെ കൊല്ലാനുള്ള പദ്ധതികളുമായി ബീജ ചെന്നെയില്‍ എത്തുന്നതു മുതലാണ്‌ സിനിമ ആരംഭിക്കുന്നത്‌. 

ആരാധകരെ പൂര്‍ണമായും തൃപ്‌തിപ്പെടുത്തുന്ന തരത്തിലാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. രണ്ടാം വരവിലും മാരിയായി ധനുഷ്‌ തിളങ്ങിയിട്ടുണ്ട്‌. ആക്ഷനും റൊമാന്‍സും എല്ലാം നന്നായി ചേര്‍ത്തിണക്കിയാണ്‌ മാരി ഒരുക്കിയിട്ടുളളത്‌.

മാരിയുടെ ആദ്യ പകുതിയില്‍ മുഴുവന്‍ മാരിയുടെ പ്രകടനമാണ്‌ ചിത്രത്തില്‍ നിറഞ്ഞിരിക്കുന്നത്‌. രണ്ടാം ഭാഗത്തില്‍ അറാത്ത്‌ ആനന്ദി, കാലൈ എന്നിവരാണ്‌ പുതുതായി എത്തിയിട്ടുളളത്‌. ഓട്ടോഡ്രൈവറായ ആനന്ദിക്ക്‌ മാരി ജീവനാണ്‌. കാലൈയാണ്‌ മാരിയുടെ ആത്മസുഹൃത്ത്‌. മാരിയുടെ കഥയില്‍ വഴിത്തിരിവുണ്ടാകുന്നത്‌ ഈ രണ്ട്‌ കഥാപാത്രങ്ങളും കൂടി ചേര്‍ന്നാണ്‌.

ധനുഷിന്റെ മാസ്‌ പ്രകടനം തന്നെയാണ്‌ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കിടലന്‍ ആക്ഷനും ഡയലോഗ്‌ ഡെലിവറിയും ആകര്‍ഷകമായ ഡാന്‍സുമൊക്കെ ചേര്‍ന്ന്‌ ഒരു മികച്ച എന്റര്‍ടെയ്‌ന്‍മെന്റാക്കി മാറ്റിയിരിക്കുന്നു. ആകര്‍ഷകമായ പാട്ടും ഡാന്‍സുമായി സായി പല്ലവിയുടെ കഥാപാത്രം തിളങ്ങിയെന്നു പറയാതെ വയ്യ. 

മലയാളത്തിന്റെ ടൊവീനോ അവതരിപ്പിച്ച ബീജ എന്ന വില്ലന്‍ കഥാപാത്രം പല രംഗങ്ങളിലും ധനുഷിനെക്കാള്‍ പല രംഗങ്ങളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്‌.

മലയാളത്തില്‍ മികച്ച നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു വരുന്ന ടൊവീനോയ്‌ക്ക്‌ മാരി 2വിലെ വില്ലന്‍ കഥാപാത്രം തമിഴില്‍ ഇനിയും മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ നല്‍കുമെന്ന്‌ തന്നെ വിശ്വസിക്കാം.

യുവാന്‍ ശങ്കര്‍ രാജയുടെ സംഗീതം ഏറെ ഇമ്പമുളളതാണ്‌. ചിത്രത്തിന്റെ ആകെയുള്ള മൂഡിനനനുസരിച്ചുള്ള സംഗീതമാണ്‌ ഒരുക്കിയിരിക്കുന്നത്‌. അനിരുദ്ധന്റെ ആലാപനവും മികച്ചതായി.

ട്വിസ്റ്റുകളില്ലാത്തതാണ്‌ ചിത്രത്തിന്റെ ഒരു പോരായ്‌മ. മുന്‍കൂട്ടി കാണാവുന്ന ക്‌ളൈമാക്‌സാണ്‌ ചിത്രത്തിന്റേത്‌. അവധി ദിവസങ്ങള്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മികച്ച കാഴ്‌ചാനുഭവം നല്‍കുന്ന സിനിമയാണ്‌ മാരി 2. 














































��



























Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക