ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി
അസ്സോസിയേഷന്റെ ആജീവനാന്ത അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ ജനുവരി 11
വെള്ളിയാഴ്ച്ച വൈകിട്ട് 6.30 മുതല്‍ കോങ്കേഴ്സിലുള്ള സാഫ്രണ്‍
റസ്റ്റോറന്റില്‍ (Saffron Indian Cuisine, 97 NY-303, Congers, NY 10920)
വെച്ച് ക്രിസ്തുമസും പുതുവര്‍ഷവും സംയുക്തമായി ആഘോഷിക്കുന്നു.
ഈ ആഘോഷങ്ങളിലേക്ക് അസ്സോസിയേഷന്റെ എല്ലാ അഭ്യുദയകാംക്ഷികളെയും സാദരം
സ്വാഗതം ചെയ്യുന്നു. സംഘടനയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുവാനുള്ള
ഒരു ആലോചനായോഗം കൂടിയാവും ഇത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോഓര്‍ഡിനേറ്റര്‍മാരായ മത്തായി പി. ദാസ് (845)
4051692, ജിജി ടോം (845) 282 2500, മത്തായി ചാക്കോ (914) 715 8337,
ജയപ്രകാശ് നായര്‍ (845) 507 2621 എന്നിവരുമായി ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍