Image

അത്ഭുതം സംഭവിക്കുകയാണെങ്കിലോ? ; കല്‍ക്കരി ഖനിയില്‍ രക്ഷാ പ്രവര്‍ത്തനം തുടരാന്‍ സര്‍ക്കാരിനോട്‌ സുപ്രീം കോടതി

Published on 11 January, 2019
അത്ഭുതം സംഭവിക്കുകയാണെങ്കിലോ? ; കല്‍ക്കരി ഖനിയില്‍ രക്ഷാ പ്രവര്‍ത്തനം തുടരാന്‍   സര്‍ക്കാരിനോട്‌ സുപ്രീം കോടതി

ന്യൂദല്‍ഹി: മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ രക്ഷാ പ്രവര്‍ത്തനം തുടരാന്‍ സര്‍ക്കാരിനോട്‌ സുപ്രീം കോടതി. കേന്ദ്രത്തോടും മേഘാലയ സര്‍ക്കാരിനോടും രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടി കൂടുതല്‍ വിദഗ്‌ധരുടെ സഹായം തേടാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.

`നിങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങളുമായ്‌ മുന്നോട്ട്‌ പോവുക. ഒരു പക്ഷെ എല്ലാവരും, അല്ലെങ്കില്‍ കുറച്ചു പേരെങ്കിലും ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിലോ? `എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച്‌ മേഘാലയ സര്‍ക്കാരിനോട്‌ പറഞ്ഞു.

അനധികൃത ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന 15 ഖനിത്തൊഴിലാളികളെ രക്ഷിക്കാന്‍ നാവികസേന അഞ്ചു വിദൂര ഓപ്പറേറ്റഡ്‌ വാഹനങ്ങളെ വിന്യസിച്ചിട്ടുണ്ട്‌.

ഒരു കോടി ലിറ്റര്‍ വെള്ളം പുറത്തേക്ക്‌ പമ്പ്‌ ചെയ്‌തുവെന്നും എന്നാല്‍ അടുത്തുള്ള നദിയില്‍ നിന്നും വെള്ളം ഉയരുന്നത്‌ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അനധികൃത ഖനികള്‍ക്കെതിരെയും അത്തരം ഖനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന്‌ സുപ്രീം കോടതി ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട്‌ അനധികൃത ഖനനം നടത്തുന്ന ഒരാളെ അറസ്റ്റ്‌ ചെയ്‌തതായി മേഘാലയ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജനുവരി 18 ന്‌ കേസ്‌ വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ ഡിസംബര്‍ 13 നായിരുന്നു തൊഴിലാളികള്‍ ഖനിയില്‍ അകപ്പെട്ടത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക