`സങ്കടത്തോടെ പറയട്ടെ, എന്റെ വിവാഹത്തെക്കുറിച്ച്
കേള്‍ക്കുന്നതെല്ലാം വെറും 'റൂമര്‍' മാത്രമാണ്. ഞാന്‍ സെറ്റില്‍ ചെയ്യണം എന്ന്
എന്റെ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ എനിക്ക് ഒട്ടും തിടുക്കമില്ല,` 'ദി
ഹിന്ദു'വമായുള്ള അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
നിവിന്‍ പോളി
നായകനാകുന്ന 'മിഖായേല്‍' എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തെക്കുറിച്ച്
സംസാരിക്കുന്നതിനിടയിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും താരം
വെളിപ്പെടുത്തിയത്.
മാര്‍ക്കോ ജൂനിയര്‍ എന്നാണ് 'മിഖായേലി'ലെ ഉണ്ണി
മുകുന്ദന്റെ വില്ലന്‍ കഥാപാത്രത്തിന്റെ പേര്. ആഴമുള്ള ഒരു കഥാപാത്രം എന്ന നിലയില്‍
അത് തന്നെ 'ഇമ്പ്രെസ്സ്' ചെയ്തത് കൊണ്ട് തന്നെ അത് സ്വീകരിക്കുന്നതിലും,
നന്നായി ചെയ്യാന്‍ കഴിയും എന്നതിലും തനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും
ഉണ്ണി മുകുന്ദന് അഭിമുഖത്തില്‍ വ്യക്തമാക്കി.
`നിവിന്‍ കരിയറില്‍ ഇത് വരെ
ചെയ്തിട്ടുള്ളതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു വേഷത്തിലാണ് ഈ
ചിത്രത്തില്‍,` നിവിന്‍ എന്ന നടന് വന്ന വഴികളുമായും തനിക്കു റിലേറ്റ് ചെയ്യാന്‍
സാധിക്കും എന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു.