ഇതിനു മുന്‍പും അമേരിക്കയില്‍ പലേ തവണ ഇതുപോലെ, ഭരണ നിര്‍വഹണത്തിന് ആവശ്യമായ പണം യു സ് കോണ്‍ഗ്രസില്‍ നിന്നും കിട്ടാതെയും പ്രസിഡന്റ്റ് ഒപ്പിടാതെയും ഭരണ സ്തംഭനം നടന്നിട്ടുണ്ട്. പലേതും അധിക ചിലവുകള്‍ ആധാരമാക്കി ആയിരുന്നു. കടം കൂടുന്നു, ആയിരക്കണക്കിനു ബില്യണ്‍ ഡോളറുകള്‍ ആയിരുന്നു തര്‍ക്കവിഷയം.
എന്നാല്‍ ഇന്നിവിടെ അതല്ല വെറും 5ബില്യണ്‍ ഡോളര്‍. നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്, ഒന്നേ മുക്കാല്‍ ട്രില്യന്‍ ഡോളര്‍ ബജറ്റില്‍ അഞ്ചു ബില്യണ്‍ വെറും മൂക്കിപ്പൊടിയുടെ കാശ്. അതല്ല പ്രശ്നം ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ്റ് അതാണ്.
ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ വേതനം ലഭിക്കാതെ കഷ്ടത അനുഭവിക്കുന്നു ഇതില്‍ രണ്ടു പാര്‍ട്ടിക്കാരും ഉത്തരവാദികള്‍. സര്‍ക്കാര്‍ ജീവനക്കാരെ ഇതില്‍ കരുക്കളായി മാറ്റുന്നത് തികച്ചും അപലനീയം.
നിരവധി ഡെമോക്രാറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ സമയം കണ്ടുപിടിച്ചു, പോര്‍ട്ടറിക്കോയില്‍ പോയി ബീച്ചുകളില്‍ ഉല്ലസിക്കുന്നതിന് .ഇവിടെ, നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ മാസ വാടക കൊടുക്കുവാന്‍ പണം അന്വേഷിക്കുന്ന സമയം.
ഞാനൊരു വെറും എഴുത്തുകാരന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമല്ല ഒരു രാഷ്ട്രീയ ചായ്വുമില്ല എന്റ്റെ രാഷ്ട്രീയം സാമാന്യപ്രജ്ഞ. നാം ജീവിക്കുന്ന ഈനാട്ടില്‍ ഇന്നു നമ്മുടെ മുന്‍പിലുള്ള വിവാദവിഷയങ്ങള്‍ ഇവയെ ആധാരമാക്കി ഞാനിതെഴുതുന്നു.
രാഷ്ട്രീയക്കാര്‍ അധികാര കസേരകള്‍ക്കു വേണ്ടി പരസ്പരം കടിപിടികൂടുന്നു നശിപ്പിക്കുവാന്‍ നോക്കുന്നു ഇവിടെ ബലിയാടുകളാകുന്നത് സാധാരണ പൗരനും, ഈ രാജ്യത്തിന്റ്റെ സുരെഷയും .ഇവരൊക്കെ മതില്ക്കെട്ടുകള്ക്കുള്ളില് പാറാവുകാരെ ചുറ്റും നിറുത്തി നമ്മെ നോക്കി മുതലക്കണ്ണീര് ഒഴുക്കും.ഒട്ടനവധി ഇവരുടെ നുണകള്‍ കേട്ട് വിശ്വസിക്കാനും .
തെക്കനതിര്‍ത്തിയില്‍, അനതിര്ക്രിതമായി കുടിയേറ്റക്കാര്‍ അതിര്‍ത്തി ലംഘിച്ചു പ്രവേശിക്കുന്നതിന് ശ്രമിക്കുന്നുണ്ടോ? ഇല്ലാ എന്ന് എത്ര രാഷ്ട്രീയക്കാര്‍ക്ക് പറയുവാന്‍ പറ്റും. ഇവിടെ നിലവിലുള്ള നിയമപരമായ കുടിയേറ്റത്തിന് എന്തെങ്കിലും വിലയുണ്ടോ? എന്തിന് അനേകര്‍ മറ്റു രാജ്യങ്ങളില്‍ അമേരിക്കയില്‍ നിന്നുമുള്ള വിസകാളും പ്രതീക്ഷിച്ചു മാസങ്ങള്‍ നീക്കുന്നു.
പ്രസിഡന്റ്റ് ട്രംപ് അടിയറപറയണം എന്ന വാശിയിലാണ് ഡെമോക്രാറ്റ് നേതാക്കള്‍. അടുത്ത കാലങ്ങളില്‍ ഒട്ടനവധി ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ഇവിടുള്ള നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കും, ഒ1 വിസക്കാര്‍ക്കും നല്‍കുന്നതിനുള്ള സന്നദ്ധത വൈറ്റ് ഹൗസും പലേ റിപ്പബ്ലിക്കന്‍ നേതാക്കളും പ്രകടിപ്പിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ സഹായിക്കണമെങ്കില്‍ ഈയവസരം മുതലെടുത്തു കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്കുവേണ്ടി ചോദിക്കുകയല്ലെ ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ ചെയ്യ്യണ്ടത്?
ഈ 5ബില്യണ്‍ ഡോളര്‍ തര്‍ക്കം വെറും ബാലിശം. മുന്‍കാലങ്ങളില്‍ അതേ ഡെമോക്രാറ്റ് നേതാക്കള്‍ ഇതിന്റ്റെ അഞ്ചിരട്ടി, അതിര്‍ത്തി മതില് നിര്‍മ്മിക്കുന്നതിന് നല്കുവാന് സന്നദ്ധരായിരുന്നു. അന്നൊന്നും ഈ ഭിത്തി ഒരു അസാന്മാര്ഗിക വേലി ആയിരുന്നില്ല.
പ്രസിഡന്റ്റ് ട്രംപ് ചര്‍ച്ചകള്‍ക്ക് എപ്പോഴും തയ്യാര്‍ എന്ന് പറയുന്നുമുണ്ട്. കഴിഞ്ഞ വൈറ്റ് ഹൌസ് മീറ്റിങ്ങില്‍ പ്രസിഡന്റ്റ് ചര്‍ച്ചകള്‍ പൂര്‍ണ്ണമാക്കാതെ ഇറങ്ങിപ്പോയി കാരണം, ഒരു ഡോളര്‍ പോലും അതിര്‍ത്തി സംരക്ഷണത്തിന് അനുവദിക്കില്ല എന്ന നാന്‍സി പോലോസിയുടെയും, ചക് ഷൂമരുടെയും പിടിവാശി. 5ബില്യന്‍ എന്നതില്‍ നിന്നും തുക കുറക്കാം കൂടാതെ മതില് എന്ന പ്രയോഗം എടുത്തുമാറ്റാം ഇതെല്ലാം വൈറ്റ് ഹൌസ് പ്രതിനിധികള്‍ക്ക് സമ്മതം
യു സ് കോണ്‍ഗ്രസ് ഇരു പാര്‍ട്ടികളും നിയന്ധ്രിക്കുന്നിടത്തോളം കാലവും പ്രസിഡന്‍സി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഈ സ്ഥിതിയില്‍ ഇതുപോലുള്ള പിടിവാശികള്‍ ആരുടെ നന്മക്കുവേണ്ടി? തീര്‍ച്ചയായും ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ ജീവനക്കാര്ക്കുവേണ്ടിയല്ല.
2020 യില്‍ വരുവാനിരിക്കുന്ന പ്രസിഡന്റ്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വൈഡ് ഹൌസ് പിടിച്ചെടുക്കണം അതിന് ട്രംപ് ഇന്നിവിടെ തോല്‍ക്കണം റഷ്യന്‍ കോലുഷന്‍ എന്ന ആയുധം വെറും വാപോയ കോടാലി ആയിരിക്കുന്നു പിന്നുള്ളത് ഇതുപോലുള്ള ഒളിപ്പോരുകളാണ് ഇവിടെ ബലിയാടുകള്‍ കഷ്ടത അനുഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍.
A wall at the southern border is immoral as it is the expression of pure racism. There is no need for a fence on the northern border. If it was the same race of people on the southern side nobody would have suggested a wall. There is no political involvement in the north, no military involvement or exploitation as it happened in the south. So the wall is immoral as it is from pure racism. All these arguments for the wall are excuses to cover up the reality.