Image

പത്മഭുഷണ്‍ മോഹന്‍ലാലിന്‌ അഭിനന്ദനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി

Published on 26 January, 2019
പത്മഭുഷണ്‍    മോഹന്‍ലാലിന്‌ അഭിനന്ദനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി

കൊച്ചി : പത്മഭൂഷണ്‍ ബഹുമതി കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്‌ അഭിനന്ദനം അറിയിച്ച്‌ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ മമ്മൂട്ടി ലാലിന്‌ അഭിനന്ദനം അറിയിച്ചത്‌.

`പത്മഭുഷണ്‍ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന്‌ അഭിനന്ദനങ്ങള്‍' എന്നാണ്‌ മമ്മൂട്ടി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത്‌.

സിനിമയ്‌ക്കകത്തും പുറത്തും ഇവരുടെ രണ്ടു പേരുടെയും സൗഹൃദം ഏറെ പ്രശംസനീയമാണ്‌.  പടയോട്ടം എന്ന ചിത്രത്തിലൂടെയാണ്‌ മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുക്കെട്ട്‌ ആദ്യമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക