Image

ആരാധകനൊപ്പമുള്ള ചിത്രം: നടി ശാലിനിയുടെ ഫോണ്‍ കണ്ട് ശെരിക്കും ഞെട്ടി ആരാധകര്‍!

Published on 01 March, 2019
ആരാധകനൊപ്പമുള്ള ചിത്രം: നടി ശാലിനിയുടെ ഫോണ്‍ കണ്ട് ശെരിക്കും ഞെട്ടി  ആരാധകര്‍!

ബാലതാരമായി സിനിമ രംഗത്തേക്ക് എത്തിയ നടിയാണ് ശാലിനി. 1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ സിനിമയില്‍ നായികയായി ശാലിനി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലെ പ്രിയ നായികയെന്ന പദവിയിലെത്തിയെങ്കിലും തമിഴ് ചലച്ചിത്രനടന്‍ അജിത്തുമായുള്ള തന്റെ വിവാഹത്തിനു ശേഷം ശാലിനി അഭിനയജീവിതത്തില്‍ നിന്നും വിരമിച്ചു.

2001ല്‍ പുറത്തിറങ്ങിയ പിരിയാത വരം വേണ്ടും എന്ന ചിത്രത്തിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. സിനിമയില്‍ നിന്ന് ഇടവേള എടുത്തെങ്കിലും ശാലിനിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴും നിരവധി ആരാധകരാണ് ശാലിനിയ്ക്കുള്ളത്. അജിത്തിന്റെ ആരാധകര്‍ക്കും ശാലിനിയോട് പ്രിയമാണ്. എവിടെ വെച്ച് കണ്ടാലും ശാലിനിക്കൊപ്പമുള്ള ചിത്രമെടുക്കാന്‍ ആരാധകര്‍ മത്സരിക്കാറുണ്ട്. അത്തരത്തില്‍ ഒരു ആരാധകനൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധയാകുന്നത്.

എന്നാല്‍ ആരാധകനൊപ്പമുള്ള ശാലിനിയുടെ ചിത്രത്തിന് പകരം ശാലിനിയുടെ ഫോണ്‍ ആണ് ചര്‍ച്ചയാകുന്നത്. കുട്ടികള്‍ക്കിടയില്‍ പോലും സ്മാര്‍ട്ട് ഫോണ്‍ തരംഗമാകുന്ന ഈ കാലത്ത് ശാലിനി ഉപയോഗിക്കുന്നത് സാധാരണ ഫോണാണ്. 3310 മോഡല്‍ നോക്കിയ ഫോണാണ് ശാലിനി ഉപയോഗിക്കുന്നത്. അജിത്തും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക