തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു കസ്തൂരി. പിന്നീട് ക്യാരക്ടര്‍ വേഷങ്ങളിലേക്ക് താരം മാറി. സിനിമയിലെയും സമൂഹത്തിലെയും വിവാദപരമായ പല വിഷയങ്ങളിലും തന്റേതായ നിലപാടുമായി താരം എത്താറുണ്ട്. മോഡല്‍, അവതാരക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളിലും താരം പ്രശസ്തയാണ്. നാല്‍പ്പത്തിനാലുകാരിയായ താരത്തിന്റെ ഏറ്റവും പുതിയ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്.
കാര്‍ത്തിയുടെ ജൂലൈ കാട്രില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ഇതേ വേഷത്തില്‍ നടി നല്കിയ വിഡിയോ അഭിമുഖമാണ് വൈറലാകുന്നത്. താരം ധരിച്ച വസ്ത്രമാണ് വിവാദമായത്. തമിഴ് സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും സിനിമാ രാഷ്ട്രീയത്തെക്കുറിച്ചും വിശദമായി സംസാരിക്കുന്ന വിഡിയോയുടെ താഴെ വരുന്ന കമന്റുകള്‍ വളരെ മോശമാണ്. നടിയുടെ വസ്ത്രത്തെ ആക്ഷേപിച്ചാണ് മോശം കമന്റുകള്‍ കൂടുതലായും വരുന്നത്