Image

നന്മയുടെ ആംബുലന്‍സ് കൈമാറ്റവും വീടിന്റെ താക്കോല്‍ദാനകര്‍മ്മവും പറവൂരില്‍ നടന്നു

Published on 25 March, 2019
നന്മയുടെ ആംബുലന്‍സ് കൈമാറ്റവും വീടിന്റെ താക്കോല്‍ദാനകര്‍മ്മവും പറവൂരില്‍ നടന്നു
നോര്‍ത്ത് അമേരിക്കന്‍ നെറ്റ് വര്‍ക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷന്‍ (നന്മ) പ്രളയത്തില്‍ ആംബുലന്‍സ് നഷ്ടപ്പെട്ട സന്നദ്ധപ്രവര്‍ത്തകന്‍ സത്താറിന് ആംബുലന്‍സ് കൈമാറ്റവും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടിന്റെ താക്കോല്‍ദാനവും നടത്തി. മാഞ്ഞാലി കൊച്ചുകുന്നുംപുറം എസ്.എന്‍.ഡി.പി. ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ സഹായങ്ങളും വിതരണം ചെയ്തു. രാവിലെ വനിതകള്‍ക്ക് പ്രഥമശുശ്രൂഷാ പരീശീലനം നല്‍കി.

കസ്റ്റംസം അസി. കമ്മിഷണര്‍ വി.എ. മൊയ്തീന്‍ നൈന ഉദ്ഘാടനം ചെയ്തു. എച്ച് ഫോര്‍ എച്ചിലെ ഡോക്ടര്‍മാര്‍ പരിശീലനം നല്‍കി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് യൂണിഫോം വിതരണം, സന്നദ്ധ സംഘടനകള്‍ക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും ആദരം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം എന്നിവയും നല്‍കി.

പ്രസിഡന്റ് യു.എ. നസീര്‍ അധ്യക്ഷത വഹിച്ചു. വി.ഡി. സതീശന്‍ എം.എല്‍.എ. ആംബുലന്‍സ് കൈമാറ്റം നിര്‍വഹിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. വീടിന്റെ താക്കോല്‍ നല്‍കി. അജീദ് കരേടത്ത്, ഷാജി മൊക്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.


നന്മയുടെ ആംബുലന്‍സ് കൈമാറ്റവും വീടിന്റെ താക്കോല്‍ദാനകര്‍മ്മവും പറവൂരില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക