Image

സെവെന്‍ ഇലവന്‍ എന്ന മാന്ത്രിക സംഖ്യയില്‍ ജനിച്ച അത്ഭുത ശിശു

പി പി ചെറിയാന്‍ Published on 19 July, 2019
സെവെന്‍ ഇലവന്‍ എന്ന മാന്ത്രിക സംഖ്യയില്‍ ജനിച്ച അത്ഭുത ശിശു
സെന്റ് ലുവിസ്: അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയാണ് സെവന്‍ ഇലവന്‍. ഈ മാന്ത്രിക സംഖ്യയോട് നൂറ് ശതമാനവും നീതി പുലര്‍ത്തി ജനിച്ച അത്ഭുത ശിശുവിന്റെ കഥ വൈറലായി.

മിസൗറി സംസ്ഥാനത്തെ സെന്റ് ലുവിസില്‍ ജൂലായ് 11 വ്യാഴാഴ്ച (7/11) , വൈകിട്ട് 7.11 ന് ജനിച്ച കുട്ടിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ജനിച്ച് വീണപ്പോള്‍ കുട്ടിയുടെ ഭാരം എഴ് പൗണ്ടും പതിനൊന്ന് ഔണ്‍സും ആയിരുന്നു. 

ലേഗ് ഫോര്‍ഡ്, യൈച്ചല്‍ ദമ്പതികള്‍ക്കാണ് ഈ അത്ഭുത ശിശു ജനിച്ചത്.

ഗര്‍ഭകാലഘട്ടത്തില്‍ റെയ്ച്ചന് 7/11 നോട് പ്രത്യേക മമത ഉണ്ടായിരുന്നതായി ഭര്‍ത്താവ് ലേഗ്‌ഫോര്‍ഡ് പറഞ്ഞു.

റെയ്ച്ചല്‍ ഏത് സമയം ക്ലോക്കില്‍ നോക്കുമ്പോഴും ദൃഷ്ടിയില്‍ പെട്ടിരുന്നത് 7.11 സമയമായിരുന്നു എന്നതും ഒരു പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നു.

ഈ നമ്പറിന്റെ പ്രത്യേക സാമ്യം സെവന്‍ ഇലവന്‍ വ്യവസായ ശൃംഖലയെ അറിയിക്കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും, ഇത്തരത്തിലുള്ള ജനനം വളരെ അപൂര്‍വ്വമാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
സെവെന്‍ ഇലവന്‍ എന്ന മാന്ത്രിക സംഖ്യയില്‍ ജനിച്ച അത്ഭുത ശിശു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക