Image

ജാക്ക്‌ ഡാനിയല്‍ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി; ദിലീപിനൊപ്പം തമിഴ്‌ ആക്ഷന്‍ ഹീറോ അര്‍ജുനും

Published on 27 July, 2019
 ജാക്ക്‌ ഡാനിയല്‍ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി; ദിലീപിനൊപ്പം തമിഴ്‌ ആക്ഷന്‍ ഹീറോ അര്‍ജുനും
ദിലീപ്‌ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ജാക്ക്‌ ഡാനിയലിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ റിലീസ്‌ ചെയ്‌തു. തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ദിലീപ്‌ തന്നെയാണ്‌ പോസ്റ്റര്‍ റിലീസ്‌ ചെയ്‌തത്‌.

ദിലീപ്‌ പുറം തിരിഞ്ഞ്‌ നില്‍ക്കുന്ന പോസ്റ്റര്‍ ആണ്‌ പുറത്തിറങ്ങിയത്‌. തമിഴ്‌ ആക്ഷന്‍ ഹീറോ അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. ജയസൂര്യ ആണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്‌.

തമീന്‍സ്‌ ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. അഞ്‌ജു കുര്യന്‍ ആണ്‌ ചിത്രത്തിലെ നായിക. സ്‌പീഡ്‌ എന്ന ചിത്രത്തിന്‌ ശേഷം ദിലീപും, ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ്‌ ജാക്ക്‌ ഡാനിയല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക