കുവൈത്ത് സിറ്റി: സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികളുടെ ഫയല്‍ തുറക്കുവാന്‍ വേണ്ടി ഈടാക്കിയിരുന്ന ഫീസ് നിരോധിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫാത്തിമ അല്‍ നജ്ജാര്‍ ആണു ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഒരു ദിനാര്‍ മുതല്‍ അഞ്ച് ദിനാര്‍ വരെ ഫയല്‍ ഓപ്പണിംഗിനായി സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും വാങ്ങിയിരുന്നു. പുതിയ തീരുമാനം ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസകും.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍