Image

വെസ്‌കോസ മലയാളി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറി

Published on 21 August, 2019
വെസ്‌കോസ മലയാളി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറി
ദമാം: വെസ്‌കോസ മലയാളി അസോസിയേഷന്‍ 2019-2020 പ്രവര്‍ത്തന വര്‍ഷത്തെ മൂന്നാമത് ചികിത്സാസഹായം കായംകുളം സ്വദേശി മുഹമ്മദ് ലിജാസിന് നല്‍കി. ജന്മനാ ഉള്ള വൈകല്യങ്ങളില്‍ ചികിത്സ തേടുന്ന കുട്ടിയാണ് ലിജാസ്. ചികിത്സയ്ക്കുള്ള തുക ഡബ്ലിയു എം എ ട്രഷറര്‍ സജു യാസറിന് കൈമാറി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രിജിയും, അംഗം ധനീഷും പങ്കെടുത്തു. നാട്ടില്‍ യാസറിന്റെ പിതാവ് ഹസന്‍ കുഞ്ഞ് കുട്ടിയുടെ വീട്ടില്‍ എത്തി ലിജാസിന്റെ പിതാവ് ലത്തീഫിന് തുക കൈമാറി.  ഈ സഹായം നല്‍കുന്നതിനായി പരിശ്രമിച്ച സംഘടനയുടെ ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേക നന്ദി ലത്തീഫ് അറിയിച്ചു.


വെസ്‌കോസ മലയാളി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറി
ഡബ്ലിയു എം എ ട്രഷറര്‍ സജു യാസറിന് കൈമാറുന്നു.
വെസ്‌കോസ മലയാളി അസോസിയേഷന്‍ ചികിത്സാ സഹായം കൈമാറി
യാസറിന്റെ പിതാവ് ഹസന്‍ കുഞ്ഞ് ലിജാസിന്റെ പിതാവ് ലത്തീഫിന് തുക കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക