മസ്കറ്റ് - ഓതറ കള്‍ചറല്‍ & വെല്‍ഫയര്‍ സൊസൈറ്റിയുടെ
മസ്കറ്റില്‍ ഉള്ള ഓതറ പ്രവാസി അസോസിയേഷന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്. ആഗസ്റ്റ് മാസം ഇരുപത്തി മൂന്നാം തീയതി.വൈകിട്ട് 6:00 മണി മുതല്‍ * റൂവിയിലെ അല്‍ഫലാജ് ഹോട്ടല്‍, ദി ഗ്രാന്‍ഡ് ഹാളില്‍ ദൃശ്യ സന്ധ്യ 2019 * മെഗാപരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്. രാജന് വര്‍ഗീസ്, സെക്രട്ടറി. എബി മാത്യു, എന്നിവര്‍ അറിയിച്ചു.
പ്രോഗ്രാമില്‍ പങ്കെടുക്കാനായി കലാകാരന്മാരും കലാകാരികളും എത്തിത്തുടങ്ങി മുഖ്യാതിഥികളായി . ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി. പി കണ്ണന് നായര്‍., മലയാളത്തിന്റെ സംവിധായകന് ബ്ലസി., മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ശ്രീ. കെ ടി ചാക്കോ (കേരള പോലീസ് ), ഡോ. ബേബി സാം (ചെയര്മാന്. , ബോര്‍ഡ് ഓഫ് ഡയറക്റ്റര്‍ ഇന്ത്യന്‍ സ്കൂള്‍ മസ്കറ്റ്) എന്നിവര്‍ പങ്കെടുക്കും,
പിന്നണി ഗായകന് ജോബി ജോണ്‍, റിതികാ , യാഹിയ കാലിക്കറ്റ്., കലാഭവന്‍ സുധി , കോമഡി ഉത്സവം ഫെയിം വിനീഷ് കാരക്കാട്. ഒമാനിലെ ഏറ്റവും പ്രശസ്തമായ ഡാന്‍സ് അക്കാദമിയില്‍ ഉള്ള ഡാന്‍സ് പാട്ടും, കോമഡിയും ഉണ്ടായിരിക്കും . പ്രവേശനം സൗജന്യം.