വിവാഹിതയായ ശേഷം സിനിമയില്‍നിന്നും ഒരു ഇടവേളയെടുത്ത് മാറി നില്‍ക്കുകയാണ് ഇപ്പോള്‍ സമീറ. എങ്കിലും താരം സമൂഹ്യ മാധ്യങ്ങളില്‍ ഏറെ സജീവമാണ്. തന്റെ ജീവിതം മാറ്റി മറിച്ചത് ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷനാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തില്‍ സമീറ.
വിക്ക് സിനിമയെ കുറിച്ചുള്ള എല്ലാ പ്രതീക്ഷകളിലും വില്ലനായപ്പോള്‍ തന്റെ
ജീവിതത്തില്‍ സിനിമയുടെ പ്രതീക്ഷകള്‍ നല്‍കിയത് ഹൃത്വിക് ആണെന്ന് സമീറ പറയുന്നു.'വിക്കുണ്ടായിരുന്നതുകൊണ്ട് മറ്റുള്ളവരുടെ മുന്നില്‍നിന്ന് സംസരിക്കാന്‍ എനിക്ക് ഭയമായിരുന്നു
സിനിമകളുടെ ഓഡിഷനുകളില്‍ പങ്കെടുക്കുമ്ബോഴും അതെന്നെ വല്ലാതെ അലട്ടിയിരുന്നു. എന്റെ ഈ പ്രശ്നം തിരിച്ചറിഞ്ഞ ഹൃത്വിക് ഒരു പുസ്തകം എനിക്ക് വയിക്കാനായി തന്നു. ആ പുസ്തകമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. വിക്കുണ്ടായിരുന്ന വ്യക്തിയാണ് ഹൃത്വിക് റോഷന് അത് ഒരു വൈകല്യമല്ല എന്ന് അദ്ദേഹം ജീവിതംകൊണ്ട് തെളിയിച്ചു. സമീറ പറഞ്ഞു