Image

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി ന്യൂ മാഹിയില്‍ 'ലോറല്‍ സ്വിമ്മിംഗ് പൂള്‍ '

ശ്രീരാജ് കടയ്ക്കല്‍ Published on 26 October, 2019
 സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി ന്യൂ മാഹിയില്‍ 'ലോറല്‍ സ്വിമ്മിംഗ് പൂള്‍ '
ന്യൂമാഹി : സ്ത്രീകള്‍ക്കും  പെണ്‍കുട്ടികള്‍ക്കും മാത്രമായി നീന്തല്‍ പരിശീലനത്തിന് അവസരമൊരുക്കിക്കൊണ്ട്  ന്യൂമാഹിയില്‍ ആധുനിക സൗകര്യങ്ങളോടെ  ''ലോറല്‍ സ്വിമ്മിംഗ് പൂള്‍  '' പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.  

മയ്യഴിയോട് ചേര്‍ന്നുകിടക്കുന്ന ന്യുമാഹിയിലെ ഉസ്സന്‍മൊട്ടയില്‍ ദേശീയപാതക്കരികില്‍ രണ്ടര ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ ലോറല്‍ ഗാര്‍ഡനോട് ചേര്‍ന്ന്   ആധുനികവും  കാലാനുസൃതവും വിശാലവുമായ  ''ലോറല്‍ സ്വിമ്മിംഗ് പൂള്‍ ''അഥവാ ആധുനിക നീന്തല്‍ കുളത്തിന്റെ  നിര്‍മ്മാണം പൂര്‍ത്തിയായി.
 
സ്ത്രീകള്‍ക്കായുള്ള സ്വിമ്മിംഗ് പൂള്‍  ആയതുകൊണ്ടുതന്നെ പുറത്തുനിന്നും അകത്തേക്കുള്ള കാഴ്ച്ചകള്‍ക്ക് അശേഷം ഇടനല്‍കാതെ പൂര്‍ണ്ണമായും സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് രൂപകല്‍പ്പന നിര്‍വ്വഹിച്ച ഈ നീന്തല്‍കുളം  കേരളത്തില്‍ത്തന്നെ  ആദ്യത്തേതാണെന്നതും എടുത്തുപറയാവുന്ന പ്രത്യേകത,
അരലക്ഷം ലിറ്റര്‍ ജലസംഭരണ ശേഷിയുള്ള സ്വിമ്മിംഗ് പൂളിലെ ജലം ദിവസേന ഫില്‍റ്റര്‍ ചെയ്യുകയും അണുവിമുക്തമാക്കിക്കൊണ്ട് ശുദ്ധീകരക്കുവാനുമുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.

അഞ്ച് വയസ്സുമുതല്‍ 50 വയസ്സുവരെ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് നീന്തല്‍ പഠിക്കാന്‍ അവസരം ലഭിക്കുന്ന ഇവിടെ നീന്തല്‍ പരിശീലിപ്പിക്കുന്നതിനായി വിദഗ്ധപരിശീലനം സിദ്ധിച്ച രണ്ട് വനിതകളുടെ സേവനവും ലഭ്യമാണ്.

പ്രവാസിയും ലോറല്‍ ഗാര്‍ഡന്റെ  മാനേജിംഗ് ഡയറക്ടറുമായ ജസ്‌ലീം മീത്തലിന്റെ പത്‌നി നസ്രീം ജസ്‌ലീം തന്റെ വീടിനോട് ചേര്‍ന്ന ലോറല്‍ ഗാര്‍ഡനില്‍ ആധുനിക  സൗകര്യങ്ങളോടെ രൂപകല്‍പ്പന നിര്‍വ്വഹിച്ച വിസ്തൃതമായ സ്വിമ്മിംഗ് പൂള്‍ നിബന്ധനകള്‍ക്ക് വിധേയമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി നീന്തല്‍ പരിശീലിക്കുന്നതിനായി ഒക്ടോബര്‍ 12 മുതല്‍ പ്രവേശനാനുമതി നല്‍കിയിരിക്കുന്നു  .ജലസമ്പന്നമാണ് കേരളമെങ്കിലും പുതിയ തലമുറയില്‍ പെട്ട ബഹുപരിഭാഗംപേര്‍ക്കും പ്രത്യേകിച്ചും സ്ത്രീകളില്‍ പലര്‍ക്കും നീന്തല്‍ വശമില്ലെന്ന തിരിച്ചറിവാണ്  ഇത്തരം ഒരു സംരഭത്തിന് മുതിരാന്‍ നസ്രീം ജസ്‌ലീമിനെ പ്രേരിപ്പിച്ചത്.

എല്ലാ ശനി ഞായര്‍ ദിവസങ്ങളിലും രാവിലെ 7 മുതല്‍ 8 .15 വരെയും 8.15 മുതല്‍ 9 .30 വരെയും വൈകുന്നേരം 5 മുതല്‍ 6 .15 വരെയും മറ്റ് ദിവസങ്ങളില്‍ വൈകൂന്നേരം 5 മുതല്‍ 6.15 വരെയുമായി നടക്കുന്ന നീന്തല്‍ പരിശീലനത്തിന്റെ സമയപരിധി മൊത്തം 12 മണിക്കൂര്‍ ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശനാനുമതിക്കും ബന്ധപ്പെടുക നസ്രീം ജസ്‌ലീം  9061254275 .ലോറല്‍ ഗാര്‍ഡന്‍, ഉസ്സന്‍ മൊട്ട, ന്യൂമാഹി.

 സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി ന്യൂ മാഹിയില്‍ 'ലോറല്‍ സ്വിമ്മിംഗ് പൂള്‍ '
 സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി ന്യൂ മാഹിയില്‍ 'ലോറല്‍ സ്വിമ്മിംഗ് പൂള്‍ '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക