ന്യൂയോർക് : അമേരിക്കയിലെ സാമൂഹ്യ, സാംസ്കാരിക, ആത്മീയ, മുഖ്യ ധാര രാഷ്ട്രീയ, തൊഴിലാളി നേതൃത്വ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ശ്രി പി.റ്റി തോമസിന്റെ സഹോദരൻ പി റ്റി മാത്യൂ ഒക്ടോബര് 24 നു നിര്യാതനായി. 2016 ഡിസംബർ മുതൽ രോഗാവസ്ഥയിൽ ആയിരുന്നു.
നല്ല ഒരു ഗായകനും ഗായക സംഘ ഡയറക്ടറും ആയിരുന്ന മാത്യു 2016 ഡിസംബർ 22നു ന്യൂയോർക് സൈന്റ്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസിനു വേണ്ടി ഗായക സംഘത്തെ തയ്യാറാക്കുന്നതിന് ഇടയിൽ ഒരു തലവേദനയെ തുടർന്ന് യോങ്കേഴ്സ് സൈന്റ്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിക്കുകയും തുടർന്ന് വെസ്റ്ചെസ്റ്റർ കൗണ്ടി മെഡിക്കൽ സെന്ററിലേക്കു മാറ്റുകയും ചെയ്തു. അവിടെ അന്നു രാത്രിയിൽ തന്നെ സർജറി നടത്തിയെങ്കിലും പരിപൂർണമായി കിടക്കയിൽ കഴിയുകയും ആയിരുന്നു.
മാത്തുക്കുട്ടിയുടെ ഭാര്യ ശ്രിമതി ഏലിയാമ്മ മാത്യു 1996-ൽ നിര്യാതയായി. ഏക മകൻ മെബിൻ ടോം മാത്യു, ഭാര്യ ഷീബ, മകൾ അനായാ എന്നിവർ ഒക്ലഹോമയിൽ താമസിക്കുന്നു. കഴിഞ്ഞ ഒന്നര മാസമായി മെബിൻ പിതാവിനെ ശുശ്രുഷിക്കുവാൻ ന്യൂയോർക്കിൽ ഉണ്ടായിരുന്നു.
എട്ടു സഹോദരരിൽ മൂന്നാമത്തെ സഹോദരൻ ആയിരുന്നു മാത്തുക്കുട്ടി. ഒരു സഹോദരി സാലി വളരെ ചെറുപ്പത്തിലേ മരിച്ചു. മൂത്ത സഹോദരൻ റവ പി റ്റി കോശി ഭാര്യ അച്ചാമ്മ കോശിയോടൊപ്പം തിരുവല്ലയിൽ താമസിക്കുന്നൂ. രണ്ടാമത്തെ സഹോദരൻ ആണ് പി.റ്റി തോമസ്. പി.ടി. തോമസിൻറെ ഭാര്യ ശ്രിമതി മേരിക്കുട്ടി തോമസ് (ലീലാമ്മ) ഈ വർഷം ഏപ്രിൽ 8 നു നിര്യാതയായി . നാലാമത്തെ സഹോദരൻ ശ്രി പി. റ്റി. വര്ഗീസ് ഭാര്യ അനിതയോടൊപ്പം കേരളത്തിൽ താമസിക്കുന്നു. അഞ്ചാമത്തെ സഹോദരി ശ്രിമതി സൂസമ്മ ചെറിയാൻ ഭർത്താവു റവ ടി.സി. ചെറിയാനൊപ്പം കേരളത്തിൽ താമസിക്കുന്നു.
ആറാമത്തെ സഹോദരൻ ശ്രി എബ്രഹാം പി തോമസ് ഭാര്യ ബിബിയോടൊപ്പം ന്യൂയോർക്കിൽ താമസിക്കുന്നു . ഇളയ സഹോദരൻ ഏബിൾ ജേക്കബ് തോമസ് ഒക്ലഹോമയിൽ താമസിക്കുന്നൂ.
സംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ പിന്നാലെ