വൈക്കം വിജയലക്ഷ്മിക്ക് എന്തുപറ്റി?, ഒടുവില്‍ മറുപടിയുമായി ഗായികയുടെ പിതാവ്
FILM NEWS
30-Nov-2020
FILM NEWS
30-Nov-2020

ഗായിക വൈക്കം വിജയലക്ഷ്മിയെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഗായികയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ചില കുറിപ്പുകള്‍ ആയിരുന്നു ഇതിന് കാരണം. നിരാശാജനകമായ പോസ്റ്റുകള്‍ ആയിരുന്നു മാത്രമല്ല വൈക്കം വിജയ ലക്ഷ്മിടെ പൊതു ഇടങ്ങളില്‍ കാണാത്തതും ഗായികയ്ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം ഉണ്ടാക്കി.
വൈക്കം വിജയലക്ഷ്മിയ്ക്ക് സംഭവിച്ചതെന്ത്?, വിവാഹമോചനം നേടിയോ? എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിനൊക്കെ മറുപടി നല്‍കിയിരിക്കുകയാണ് ഗായികയുടെ പിതാവ്. മകള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും, വൈക്കത്തെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് മൂലം പരിപാടികള്‍ നടക്കാത്തതിനാലാണ് അവളെ മുഖ്യധാരയില്‍ കാണാത്തതെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും, സോഷ്യല്‍ മീഡിയയില്‍ വേറെയാരോ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments