ദുര്യോയധനൻ (കവിത: കലാ സുനിൽ പരമേശ്വരൻ)
SAHITHYAM
30-Nov-2020
SAHITHYAM
30-Nov-2020

കരിനിഴൽ വിഴ്ത്തിയ യുദ്ധഭൂമി തൻ നിഴലിൽ. വ്രണിതഹൃദയനായ്, നിശബ്ദനായ് നിൽക്കുന്നു സുയോധനൻ.
പീതാoബരo അണിഞ്ഞൊരാ നിൻ മേനിയാകവേ നിണമണിഞ്ഞത് കരളുരികിയ മിഴിനീരു പെയ്തിട്ടോ

ജഗദ് മോഹനാ നിൻ ശുദ്ധമാം ഹൃദയവൃഥ ആരറിയുന്നു,
നീയൊരു പഥിതൻ ,സ്വാർത്ഥൻ യുദ്ധവെറിയൻ
താതൻ്റെ ഹൃദയ സിംഹാസനത്തിൽ ഇരിക്കുവാൻ, ലോകാപവാദ കീരിടം, ശിരസ്സിലേറ്റിയവൻ
ബന്ധു ഘാതകനെന്നു പേരു കേൾക്കുമ്പോഴും, ആരുമറിയാതെ നെഞ്ചകം പൊട്ടി തകർന്നടിഞ്ഞവൻ.
അഗ്നിസാക്ഷിയായ് നിഴലായ് കൂട്ടുചേർന്നവൾ ഭത്സിതം കൊണ്ടു മുടിയപ്പോൾ,
നിർന്നിമേഷനായ് ,നിശബ്ദനായ് നിന്നവൻ
ശുരനാം നിൻ ആത്മധൈര്യത്തെ
കെടുത്തുവാൻ
മത്സരിച്ചെത്തി ആത്മബന്ധുക്കൾ
മറ്റാരും കാണാതെ നീ പൊഴിച്ചൊരാ അശ്രു ബാഷ്പത്തിൻ
നനവറിയാത്തവർ,
ഒന്നിച്ചലറി അടുത്തു നിൻ നേർക്ക് വേട്ടനായ്ക്കളുടെ ശൗര്യ ഭാവത്തോടെ.
അന്ധനാം അച്ഛൻ തെളിച്ചൊരു ചിതയ്ക്ക് വെണ്ണീർ കൂട്ടുവാൻ
ആത്മ സൗന്ദര്യം ആഹുതി ചെയ്തവൻ
പ്രൗഢഗാഭീരം മുഖത്തൊളിപ്പിച്ച ,
നിൻ നെഞ്ചകം പുക്കുന്ന വേദന
ആരറിയുന്നു.
നെഞ്ചു മുടുന്ന പടച്ചട്ടക്കുള്ളിലായ്, കുമാരാ ,
നിൻ ആർത്തലയ്ക്കുന്ന
മനസ്സാം മാന്ത്രിക കുതിരയെ ആരറിയുന്നു.
കത്തിയെരിഞ്ഞ പുത്രൻ്റെ ചിതക്കരികിലായ് മറ്റൊരു
വൻ ചിതയായ് എരിഞ്ഞമർന്നവൻ
ആശ്രയമാകേണ്ട ദൈവ നീതി,
ബന്ധു നീതിക്കടിമപ്പെട്ടപ്പോൾ,
നിസ്വനായ്, നിശബ്ദനായ് പകച്ചു നിന്നവൻ
ആർത്തലച്ചു പെയ്യാൻ വിതുമ്പിയ ദു:ഖത്തെ ദാസിയാം
ഹർഷ ബാഷ്പത്തിൻ വർഷത്തിൽ ഒളിപ്പിച്ചവൻ
മുക്തമാം അനുരാഗഭാവത്തെ, ഗദാമകുടമാം ചെപ്പിലൊളിപ്പിച്ചവൻ
ഒടുവിൽ ചതിയിലൂടെ ഉയിരു പോകവേ, സ്വർഗ്ഗവാതിൽ താനെ തുറന്നവൻ
സുയോധനൻ.
വീരാനാം യുദ്ധവീരൻ, താത സ്നേഹത്തിൽ നിറച്ചാർത്തൊരിക്കിയ കുമാരൻ
ദുര്യോയധനൻ.
****************
കടപ്പാട് ശ്രീ.സുനിൽ പരമേശ്വരൻ്റെ അധർമ്മ ഭാരതം

(കലാ സുനിൽ പരമേശ്വരൻ)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments