Image

വിവേക് ലാൽ - യു എസ് ബിസിനസ് കൗൺസിൽസ് ഫോർ ഇന്ത്യ-ജപ്പാൻ ബോർഡിൽ

പി.പി.ചെറിയാൻ Published on 04 December, 2020
വിവേക് ലാൽ - യു എസ് ബിസിനസ് കൗൺസിൽസ് ഫോർ ഇന്ത്യ-ജപ്പാൻ ബോർഡിൽ
സാൻഡിയാഗൊ (കാലിഫോർണിയ :- ഇന്ത്യൻ - അമേരിക്കൻ ഡിഫൻസ് ആന്റ് ഏറോസ്പേയ്സ് ലീഡർ വിവേക് ലാൽ (51) യു എസ് ഇന്ത്യ-യുഎസ് - ജപ്പാൻ ബിസിനസ് കൗൺസിൽ ബോർഡു മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
വാഷിംഗ്ടൺ ഡി സി യിലെ പല പ്രമുഖരേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും യു.എസ്. - ഇന്ത്യാ ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരന്തരം പ്രവർത്തിച്ച ഇൻഡസ്ട്രി ആർക്കിടെക്റ്റ് എന്ന നിലയിൽ ഐക്യകണ്ഠേനെ വിവേകിനെ തിരഞ്ഞെടുക്കുകയായിരുന്നു.
സമീപകാലത്തു യു.എസ്. ഇന്ത്യ ഡിഫൻസ് ടെയ്സ് 20 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. കാലിഫോർത്തിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ ആറ്റോമിക്സ്‌ ഗ്ലോബൽ കോർപറേഷൻ സി.ഇ. ഒ ആയി പ്രവർത്തിക്കുന്നു.
യു.എസ്. കാബിനറ്റ് സെക്രട്ടറിയുടെ അഡ്വൈസറി റോളിൽ മെയ് 2018 - ൽ രണ്ടു വർഷത്തേക്ക് വിവേകിനെ നിയമിച്ചിരുന്നു. ഇരു പാർട്ടികൾക്കും സുസമ്മതനായിരുന്നു വിവേക്. ലോക്ഹീഡ് മാർട്ടിൻ എയറോനോട്ടിക്സ് ആന്റ് ബിസിനസ് ഡവലപ്മെന്റ് വൈസ് പ്രസിഡന്റായി 1996 - 2018 കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. എയറോസ്പേസ് രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച വിവേക് 2020-ൽ യു.എസ്. - ഇന്ത്യ ബിസിനസ് കൗൺസിൽ ഗ്ളോബൽ ബോർഡ് ഡയറക്ടറായും പ്രവർത്തിക്കുന്നു.
വിവേക് ലാൽ - യു എസ് ബിസിനസ് കൗൺസിൽസ് ഫോർ ഇന്ത്യ-ജപ്പാൻ ബോർഡിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക