Image

ആഗോള താപനത്തിനു തടയിടാൻ മലയാളിയുടെ കണ്ടുപിടുത്തത്തിന് പേറ്റന്റ്

Published on 04 December, 2020
ആഗോള താപനത്തിനു തടയിടാൻ മലയാളിയുടെ കണ്ടുപിടുത്തത്തിന് പേറ്റന്റ്
ആഗോള താപനത്തിന്റെ ഗതി തിരിച്ചുവിടുന്ന കണ്ടെത്തലിന്  മലയാളി എയറോസ്പേസ് (ബഹിരാകാശ) എഞ്ചിനീയർ പേറ്റന്റ് നേടി.   ജോർജിയടെക് പ്രൊഫസറായി റിട്ടയർ ചെയ്ത ഡോ. നാരായണൻ മേനോൻ കൊമറത്തിന്റെ ഈ നേട്ടം മലയാളി സമൂഹത്തിനും അഭിമാനകരമാണ്.  'ഗ്ലിറ്റർ ബെൽറ്റ്' എന്ന ആശയത്തിനാണ് പ്രസ്തുത അംഗീകാരം. 

ഭൂമിയിൽ നിന്ന് 100,000 അടി ഉയരത്തിൽ മനുഷ്യരഹിത ആകാശ വാഹനങ്ങൾ പറപ്പിച്ച്  അൾട്രാ ലൈറ്റ് റിഫ്ലക്റ്റീവ് ഷീറ്റുകൾ വിന്യസിപ്പിച്ചു കൊണ്ടുള്ളതാണ് പ്രവർത്തന രീതി. 

കാറ്റിനും മേഘങ്ങൾക്കും മുകളിലായി ഇത്  അനിശ്ചിതകാലം പറക്കും.  സൂര്യപ്രകാശം അതിൽ തട്ടി ബഹിരാകാശത്തേക്ക് പൂർണ തീവ്രതയോടെ പ്രതിഫലിപ്പിക്കും. ഭൂമിയിലേക്ക് പതിക്കുന്നത് കുറയും . തന്മൂലം, ആഗോള താപനം കുറയും. 

ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങളിൽ ഇതൊരു തിളങ്ങുന്ന ബെൽറ്റ് പോലെ തോന്നിക്കുന്നതാണ് ഗ്ലിറ്റർ ബെൽറ്റ് എന്ന നാമധേയത്തിന് കാരണമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

രാത്രിയില്‍ ഭുമിയില്‍ നിന്നുള്ള ചൂട് ഷീറ്റിന്റെ അടിവശത്ത് പതിച്ച് ഷീറ്റ് ചൂടാക്കും. ആ ചൂട്  ആകാശത്തേക്ക് പ്രസരിപ്പിക്കും. അതിനാൽ ഭൂമിയിൽ കാലാവസ്ഥയെ ബാധിക്കില്ല 

നൂറു കണക്കിനു മില്യനുകള്‍ ചെലവ് വരുമെങ്കിലും അത് അമേരിക്ക പോലുള്ള രാജ്യത്തിന് വഹിക്കാവുന്നതില്‍ കൂടുതലായിരിക്കില്ല എന്നതാണു പ്രത്യേകത. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ആകാശത്ത്  നിന്നു വാഹനങ്ങള്‍ തിരിച്ചു വിളിക്കാനാവും.

എന്തായാലും ഇതിനു അന്താരാഷ്ട്ര കരാറുകള്‍ ഉണ്ടാവണം. ഭൂമിയില്‍ സൂര്യപ്രകാശം കുറക്കുന്നതും ഗ്രീന്‍ഹൗസ് ഗ്യാസ് കുറക്കുന്നതും വ്യവസായങ്ങൾക്ക് ഗുണപ്പെടും. കാലാവസ്ഥ വ്യതിയാനം പേടിക്കാതെ വ്യവസായങ്ങള്‍ തുടങ്ങാം. അങ്ങനെ കൂടുതല്‍ പേര്‍ക്ക് ജോലി കിട്ടും.

ത്രുശൂരില്‍ പെരിങ്ങാവില്‍ ജനിച്ച നാരായണമേനോന്‍ മദ്രാസ് ഐ.ഐ.ടിയില്‍ നിന്നാണ്  ബിരുദമെടുത്തത്. പിന്നീട് ജോര്‍ജിയ ടെക്കില്‍ നിന്ന് പി.എച്ച്.ഡി. നേടി. ജൊര്‍ജിയ ടെക്കില്‍ പ്രൊഫസറായി റിട്ടയര്‍ ചെയ്തു.

പാക്കിസ്ഥനില്‍ നിന്നുള്ള  ഭീകരവാദം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാനെ പലതായി വിഭജിക്കണമെന്നു മുന്‍പ് നിര്‍ദേശിച്ചിരുന്നു.
see also: https://www.indiawest.com/news/global_indian/indian-american-aerospace-engineer-wins-patent-on-invention-to-help-reverse-global-warming/article_2d446236-341b-11eb-8b9e-ff35fee82a57.html
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക