മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച സ്പിരിറ്റിനുശേഷം രഞ്ജിത് വീണ്ടും മമ്മൂട്ടിക്കൊപ്പം കൈകോര്‍ക്കുന്നു. മലബാര്‍ എന്ന് പേരിട്ട ചിത്രത്തില്‍ മമ്മൂട്ടി ടെന്‍ഷനില്ലാതെ ജീവിതം ആഘോഷിക്കുന്ന ബാപ്പൂട്ടി എന്ന കാര്‍ െ്രെഡവറായാണ് വേഷമിടുന്നത്. രഞ്ജിത് രചന നിര്‍വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.എസ്. വിജയനാണ്.
സ്പിരിറ്റിനുശേഷം മലബാറിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് രഞ്ജിത് കടന്നു. മലബാര്‍ പ്രധാന പശ്ചാത്തലമാകുന്ന ചിത്രത്തില്‍ അനൂപ് മേനോനും ശ്രദ്ധേയ വേഷത്തിലെത്തുന്നു. അനൂപ് മേനോന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ െ്രെഡവറുടെ റോളാണ് മമ്മൂട്ടിക്ക്.
സിന്‍സില്‍ സെലുലോയിഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ മേക്കപ്പമാന് ജോര്‍ജാകും മലബാര്‍ നിര്‍മ്മിക്കുക. ജവാന് ഓഫ് വെള്ളിമല പൂര്‍ത്തിയാക്കിയ ശേഷം ആഗസ്തില്‍ മലബാറിന്റെ ഷൂട്ടിങ് തുടങ്ങും. കോഴിക്കോടായിരിക്കും പ്രധാന ലൊക്കേഷന്‍. കയ്യൊപ്പ്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ് എന്നീ പ്രമേയപരമായ പുതുമകള്‍ സമ്മാനിച്ച മൂന്നു മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജുമായി ചേര്‍ന്ന് ഇന്ത്യന്‍ റുപ്പിയും മോഹന്‍ലാലുമായി ഒന്നിച്ച സ്പിരിറ്റും കഴിഞ്ഞ് വീണ്ടും മമ്മുക്കയിലേക്ക് തന്നെ തിരിയുകയാണ് മലബാറിലൂടെ രഞ്ജിത്ത്.