വെള്ളൂത്തുരുത്തി: ക്യാന്‍സറിനു പിന്നാലെ കരള്‍ രോഗത്തിന്റെ യാതന കൂടി
അനുഭവിക്കയാണ് വെള്ളൂത്തുരുത്തി കുഴിമറ്റം പൊയ്കതലയ്ക്കലില് ആര്.
ജയശ്രീയുടേത്. കഴിഞ്ഞ വര്‍ഷമാണ് സ്തനാര്‍ബുദമാണെന്നു തിരിച്ചറിഞ്ഞത്.
ശസ്ത്രക്രിയയ്ക്കു ശേഷം തുടര്‍ചികിത്സ നടത്തി വരു കയാണ്. ഏഴു കീമോ തെറാപ്പി ക്കു
ശേഷം ആരോഗ്യ പ്രശ്നങ്ങളാല്‍ കീമോ തെറാപ്പി നിര്‍ത്തി വയ്ക്കേണ്ടിവന്നു.
ക്യാന്‍സര്‍ ചികിത്സയ്ക്കു ള്ള മരുന്നുകളും കീമോ തെറാപ്പിയും കരളിന്റെ
പ്രവര്‍ത്തനത്തെ സാരമയി ബാധിച്ചു.ഇപ്പോള്‍ രണ്ട് രോഗങ്ങള്‍ക്കും മരുന്ന്
കഴിക്കണ്ട അവസ്ഥയിലാണ് . സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഭര്‍ത്താവ് ചന്ദ്രന്.
രണ്ട് പെണ്മക്കളാണ് ഇവര്‍ക്കുള്ളത്. മരുന്നുകള്‍ക്ക് മാത്രമായി മാസം 10000
രൂപയോളം ചിലവുവരും ചന്ദ്രന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ
ആശ്രയം. കുട്ടികളുടെ പഠിപ്പിനും നിത്യചിലവുകള്‍ക്കും ഇതു തികയില്ല. വീടും സ്ഥലവും
പണയത്തിലാണ്. തുടര്‍ ചികിത്സക ള്‍ക്കായി സുമനസുകളുടെ സഹായം തേടുകയാണ്
ഇവര്‍.
മേല്‍വിലാസം: ആര്. ജയശ്രീ
പൊയ്കത്തലയ്ക്കല്‍
കുഴിമറ്റം
(പി.ഒ),
വെള്ളൂത്തുരുത്തി
ഫോണ്‍: 9847901178
അക്കൗണ്ട് നമ്പര്‍:
എസ്ബിടി ശാഖ, ചിങ്ങവനം.
അക്കൗണ്ട് നമ്പര്‍ : 67136949424
ഐഎഫ്സി കോഡ് :
എസ്ബിടിആര്‍ 0000128