ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുപ്പത്തിയേഴാമത്
ഓണാഘോഷം സെപ്റ്റംബര്‍ പത്തിന് ശനിയാഴ്ച ന്യൂറോഷല്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍
വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
അന്നേദിവസം രാവിലെ 11.30-ന്
വിഭവസമൃദ്ധമായ സദ്യയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് താലപ്പൊലിയുടേയും
ശിങ്കാരിമേളത്തിന്റേയും അകമ്പടിയോടെ മഹാബലിക്ക് വരവേല്‍പ്പ് നല്‍കും.
രണ്ടുമണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി
എക്സിക്യൂട്ടീവ് റോബര്‍ട്ട് ആസ്റ്ററീനോ, ന്യൂറോഷല്‍ സിറ്റി മേയര്‍ നോംബ്രാംസണ്
തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന്
നടന്നക്കുന്ന കലാപരിപാടികളില്‍ സുപ്രസിദ്ധ ഗായകരായ തഹ്സീന് മുഹമ്മദ്, അനിതാ
കൃഷ്ണ എന്നിവരുടെ ഗാനമേള, നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന
നൃത്തനൃത്യങ്ങള്‍ എന്നിവയുമുണ്ടാകും.
ഈ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍
എല്ലാ മലയാളി കുടുംബങ്ങളേയും അവരുടെ ബന്ധുമിത്രാദികളേയും ഓണാഘോഷ കമ്മിറ്റി
ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി ആലപ്പാട്ട് (914 374
2609), ടെറന്‍സണ്‍ തോമസ് (914 255 0176), ജോയി ഇട്ടന്‍ (914 564 1702), എം.വി.
കുര്യന് (914 830 8644), ശ്രീകുമാര്‍ ഉണ്ണിത്താന് (914 886 2655), കെ.കെ.
ജോണ്സണ് (914 610 1594).