Emalayalee.com - ഫോമയുടെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ 2020 ന്യൂയോര്‍ക് ടീമിനെ വിജയിപ്പിക്കുക
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

ഫോമയുടെ പാരമ്പര്യം നിലനിര്‍ത്തുവാന്‍ 2020 ന്യൂയോര്‍ക് ടീമിനെ വിജയിപ്പിക്കുക

fomaa 20-Jun-2018 ഇടിക്കുള ജോസഫ്
fomaa 20-Jun-2018
ഇടിക്കുള ജോസഫ്
Share
ന്യൂയോര്‍ക്ക്  : 2018 ജൂലൈ മുതല്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഫോമയുടെ സംഘടനാബലം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു, അംഗ സംഘടനകളില്ലാത്ത സ്ഥലങ്ങളില്‍ പുതിയ സംഘടനകള്‍ രൂപീകരിച്ചു ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലാകെ വ്യാപിപ്പിക്കാന്‍ കഴിയണം.

നേതൃഗുണവും  സംഘടനാശേഷിയും അനുഭവജ്ഞാനവും ഉള്ള പ്രവര്‍ത്തകനാണ് ജോണ്‍ സി വര്‍ഗീസ്  (സലിം), ഫോമയുടെ സ്ഥാപകരില്‍ ഒരാളാണ് അദ്ദേഹം, സംഘടനയുടെ വിഷമഘട്ടങ്ങളില്‍ ഒട്ടും തളരാതെ മറ്റുള്ളവര്‍ക്ക് ആവേശം പകര്‍ന്നുകൊടുത്ത സംഘടനാ സ്‌നേഹിയാണ് അദ്ദേഹം.അതിനുവേണ്ടി  സമയവും സമ്പത്തും സ്വമനസ്സാലെ ചെലവഴിച്ചിട്ടുണ്ട് അദ്ദേഹം. ഒന്നുമില്ലായ്മയില്‍ നിന്നും ആരംഭിച്ചു, 36 സംഘടനകളെ ഫോമയുടെ അംഗങ്ങളാക്കി ചേര്‍ത്ത്, ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ ജോണ്‍ ടൈറ്റസിനോടൊപ്പം പ്രയത്‌നിച്ച ആദ്യകാല സെക്രട്ടറി ആണ് സലിം.

സ്വാര്‍ത്ഥലാഭത്തിനു വേണ്ടി സത്യത്തിനു നേരെ കണ്ണടക്കാറില്ല, മനസാക്ഷിയെ മറച്ചുവച്ച് കേള്‍വിക്കാരെ സുഖിപ്പിക്കാനുള്ള രാഷ്ട്രീയ അടവ് അദ്ദേഹത്തിന് അറിയില്ല, അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ ഒട്ടും പതറാതെ, തലയുയര്‍ത്തി നില്‍ക്കുന്ന ധീരത അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ആണ്, ഫോമാ 2018  2020 ലെ പ്രവര്‍ത്തനങ്ങളും കണ്‍വന്‍ഷനും വിജയിപ്പിക്കാന്‍ ഏറ്റവും യോഗ്യനായ പ്രസിഡന്റായിരിക്കും ജോണ്‍ സി വര്‍ഗീസ് (സലിം). 

കണ്‍വെന്‍ഷന്‍ നടത്താന്‍ ന്യൂയോര്‍ക്ക്  യോഗ്യമല്ലെന്നു പറയുന്നവര്‍ക്ക് ന്യൂയോര്‍ക്കിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധ്യമില്ല. അങ്ങനെ പറയുന്ന എല്ലായിടത്തെയും പോലെ എട്ടുകാലി മമ്മൂഞ്ഞുകള്‍ വളരെ കുറച്ചു പേര്‍  ന്യൂയോര്‍ക്കിലുമുണ്ട്. അവര്‍ മനസാക്ഷിയെ പണയംവച്ചവരോ സ്വന്തം സംഘടനയെയോ അംഗങ്ങളെയോ ഒറ്റിക്കൊടുത്തവരോ ആണെന്ന് മനസിലാക്കുക, അവര്‍ക്കു സ്വാര്‍ത്ഥത നിറഞ്ഞ രഹസ്യ അജണ്ടകളുണ്ട്. അവരുടെ ലക്ഷ്യം ഫോമായിലൂടെ സ്വന്തം നേട്ടങ്ങളാണ്, അവരുടെ കാപട്യം പൊതുപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.

 ഫോമാ ഒരു സ്വകാര്യ സംഘടന അല്ല, ഫോമയ്ക് ഇന്ന് സ്വകാര്യ വ്യക്തികളുടെ പണമാവശ്യമില്ല, എങ്ങും അഭിമാനം പണയം വെച്ചിട്ടല്ല മറിച്ച് തലയുയര്‍ത്തിപ്പിടിച്ചു തന്നെയാണ്  ഫോമയും അംഗ സംഘടനകളും ഓരോ  അംഗങ്ങളും നിലകൊള്ളുന്നത്, ചില ഒറ്റപ്പെട്ട  തുരുത്തുകളിലിരുന്ന് ഫോമയെ കുതന്ത്രങ്ങളിലൂടെ പിടിച്ചെടുക്കാമെന്ന് കരുതുന്നവര്‍ക്ക് ഒരു മറുപടിയാകണം ഈ  തിരഞ്ഞെടുപ്പ്,  ഫോമായില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരില്‍ നിന്നും സംഘടനയെ രക്ഷിക്കേണ്ടിയിരിക്കുന്നു, ഫോമയുടെ നന്മയ്ക്കു വേണ്ടി, ടീം  ക്യാപ്റ്റന്‍ ജോണ്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള 2020 ന്യൂയോര്‍ക്ക്  ടീമിനെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സണ്ണി പൗലോസ് (ന്യൂയോര്‍ക്ക് )
ഫൊക്കാന 1998 റോച്ചെസ്റ്റര്‍ കണ്‍വെന്‍ഷന്റെയും
ഫോമാ ക്രൂസ് കണ്‍വെന്‍ഷന്റെയും കണ്‍വെന്‍ഷന്‍ ചെയര്‍മാനായിരുന്നു  ശ്രി സണ്ണി പൗലോസ്.

Facebook Comments
Share
Comments.
Pravasee malayalee
2018-06-20 05:38:36
Ayio kurachu thanasichu poyi! Saramilla, Texas othiri thakarakal mashayathu valarunnu! Keep care
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ജോമോന്‍ ആന്റണി സണ്‍ഷൈന്‍ റീജിയണില്‍ നിന്നും ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക്;
പ്രളയത്തെ അതിജീവിച്ച നിര്‍മ്മാണ മികവുമായി കേരളത്തിലെ ഫോമാ വില്ലേജ്
ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് ഫ്‌ളോറിഡയില്‍ നിന്നും ഔസേഫ് വര്‍ക്കി മത്സരിക്കുന്നു
ഷോബി ഐസക്ക് ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ റീജിയണല്‍ കണ്‍വീനര്‍
ഫോമ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സണ്ണി ഏബ്രഹാമിനെ കല നോമിനേറ്റ് ചെയ്തു
സ്റ്റാന്‍ലി കളരിക്കമുറി ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍ ആയി മല്‍സരിക്കുന്നു
അനിയന്‍ ജോര്‍ജ്ജ്, രേഖാ ഫിലിപ്പ്, തോമസ് ചാണ്ടി എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ പിന്തുണ പ്രഖ്യാപിച്ചു
ഫോമായുടെ പുതിയ ജുഡീഷ്യല്‍ കൗണ്‍സില്‍ നിലവില്‍ വന്നു
ഫോമായുടെ പുതിയ ജുഡീഷ്യല്‍ കൗണ്‍സില്‍ നിലവില്‍ വന്നു
സിജില്‍ പാലക്കലോടി: മികവ് തെളിയിച്ച നേതൃപാടവം
ഫോമാ 2020 ഇലക്ഷന്‍ ഡിബേറ്റ് ന്യൂയോര്‍ക്കില്‍ നടത്തുന്നു
ഫോമാ ലൈഫ് കണ്‍വന്‍ഷന്‍ ഗംഭീര വിജയം; നോണ്‍ ഇമിഗ്രന്റ് വിസാക്കാര്‍ക്കു വേണ്ടിയുള്ള തുടര്‍നടപടികളുമായി ഫോമാ.
സണ്ണി കൈതമറ്റം ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു
കാപ്പന്‍ ഗ്ലോബല്‍ ഫാമിലി മീറ്റ് 2021, അമേരിക്കന്‍ പ്രോവിന്‍സ് ഹൂസ്റ്റണില്‍ ആലോചന യോഗം ചേര്‍ന്നു
മികവ് തെളിയിച്ച നേതൃപാടവുമായി സിജില്‍ പാലക്കലോടി ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
ജിനോ വര്‍ഗീസ് ഫോമാ കണ്‍വന്‍ഷന്‍ സണ്‍ഷൈന്‍ റീജിയന്‍ കണ്‍വീനര്‍
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഫോമ സാരഥികള്‍
ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ പിന്തുണയോടെ ജോസ് മണക്കാട്ട് ഫോമ ജോ: സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു
അനിത നായര്‍ ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍
ഒരു പ്രളയ കാലത്തിന്റെ ഓര്‍മ്മക്ക്: ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, ഫോമാ ജോ. ട്രഷറര്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM