സ്വിറ്റ്‌സര്‍ലന്‍ഡിലെ ആദ്യ ബൈബിള്‍ കലോത്സവ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
EUROPE
15-Sep-2018
EUROPE
15-Sep-2018

സൂറിച്ച്: . സ്വിസിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ആദ്യത്തെ ബൈബിള്‍ കലോത്സവം കമ്മ്യൂണിറ്റി ദിനത്തോടനുബന്ധിച്ച് ബൈബിള്‍ കലോത്സവത്തിന്റെ ആദ്യ രജിസ്‌ട്രേഷന്‍ ഫെലിന്‍ വാളിപ്ലാക്കലിന് നല്‍കി സീറോ മലബാര്‍ സഭാ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പ്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഇതാദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു ബൈബിള്‍ കലോത്സവത്തിന് തുടക്കം കുറിക്കുന്നത്. പെന്‍സില്‍ ഡ്രോയിംഗ്, ബൈബിള്‍ വായന, ബൈബിള്‍ ക്വിസ്, ഭക്തിഗാന മത്സരം, സംഘ നൃത്തം, സ്‌കിറ്റ് എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കിഡ്‌സ്, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, യൂത്ത് എന്നീ പ്രായങ്ങളിലുള്ളവര്‍ക്കായിട്ടാണ് മത്സരങ്ങള്‍ .
മത്സരങ്ങളുടെ നടത്തിപ്പിനായി നിര്‍മല വാളിപ്ലാക്കല്‍, ജോഷി എര്‍ണ്യാകുളം, ബിജു പാറത്തലയ്ക്കല്‍ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് പി ആര്‍ ഓ ജോബിന്‍സണ്‍ കൊറ്റത്തില്‍ അറിയിച്ചു.
നവംബര്‍ 10 ന് നടക്കുന്ന ബൈബിള്‍ കലോത്സവത്തില്‍ കഴിയുന്നത്ര കുട്ടികള്‍ മുതല്‍ യുവജനങ്ങളെ വരെ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ താല്പര്യപ്പെടണമെന്ന് സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് പ്ലാപ്പള്ളി അഭ്യര്‍ഥിച്ചു.
വിശദവിവരങ്ങള്‍ക്ക്: ഫാ. തോമസ് പ്ലാപ്പള്ളി: . 0795804517 , നിര്‍മ്മല വാളിപ്ലാക്കല്‍: 0787689977 , ബിജു പാറത്തലയ്ക്കല്‍: 0765925293 ,ജോഷി എര്‍ണ്യാകുളം: 0765699720.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments