ഫോമയുടെ എക്കാലത്തെയും മികച്ച പദ്ധതികളില്‍
ഒന്നായ പ്രളയ ദുരിതാര്ക്കുള്ള ഭവന പദ്ധതിയിലേക്ക് കേരള അസോസിയേഷന് ഓഫ്
ഡെലവയര്‍ വാലി (KADV) കൂടി പങ്കാളികളാവുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ചു
അസ്സന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ പരീഷ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍
കടവിന്റെ പ്രസിഡന്റ് രാജീവ് ചെറിയാനില്‍ നിന്നും ഫോമാ ജനറല്‍ സെക്രട്ടറി
ജോസ് എബ്രഹാം 21000 ഡോളറിന്റെ ചെക്ക് ഏറ്റുവാങ്ങി. മിഡ് അറ്റ്ലാന്റിക്
റീജിയണല്‍ വൈസ് പ്രസിഡന്റ് ബോബി കെ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍
തിരുവല്ല ഫോമാ വില്ലെജ് കോര്‍ഡിനേറ്റര്‍ ടി. ഉണ്ണികൃഷ്ണന് സ്വാഗത
പ്രസംഗവും, അനു സക്കറിയ നന്ദി പ്രകാശനവും നടത്തി.
കടവ്നിലവില് ഫോമയുടെ അംഗസംഘടനയല്ല, എന്നിരുന്നാലും ഫോമയുടെ ഈ മഹത്തായ
കര്‍മ്മ പദ്ധതിയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞത് ഫോമയുടെ കാര്യനിര്‍വഹണ
ശേഷിയും വിശ്വാസ്യതയും കൊണ്ടാണെന്നു കടവ് ഭാരവാഹികളായ വിജേഷ്, രാജേഷ്,
ഷാജു, റഹ്മാന്, സുജേഷ്, രാജേഷ് എന്നിവര്‍ അറിയിച്ചു. ഫോമയിലേക്ക് ഈ തുക
ലഭ്യമാക്കുവാനും ഈ ചടങ്ങ് സംഘടിപ്പിക്കുവാനും മുന്‍കൈയെടുത്ത അനു
സക്കറിയയെയും, ടി. ഉണ്ണിക്കൃഷ്ണനെയും ഫോമാ പ്രസിഡന്റ്ഫിലിപ്പ് ചാമത്തിലും,
ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാമും പ്രത്യേകം അഭിനന്ദിച്ചു.
ഫോമാവില്ലേജ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ അനിയന് ജോര്‍ജ്, ഫോമാ മുന്‍
പ്രസിഡന്റ് ബെന്നി വച്ചാച്ചിറ, ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ്,
നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയ ജയ്മോള്‍ ശ്രീധര്‍, ജുഡീഷ്യല്‍ വൈസ്
ചെയര്മാന് യോഹന്നാന് ശങ്കരത്തില്‍, മുന്‍ ജോയിന്റ് സെക്രട്ടറി വിനോദ്
കോണ്ടൂര്, മുന്‍ നാഷണല്‍ കമ്മിറ്റി അംഗം സിറിയക് കുര്യന്, മാപ് ജനറല്‍
സെക്രട്ടറി തോമസ് ചാണ്ടി, കാഞ്ച് സെക്രട്ടറി ബൈജു വര്‍ഗീസ് തുടങ്ങിയവര്‍
ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു.
കടവിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയോടുള്ള ഫോമായുടെ പ്രത്യേകമായ നന്ദി
ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ്
സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന് കണ്ണച്ചാന്‍പറമ്പില്‍
എന്നിവരും അറിയിച്ചു.