ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാന്‍ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നത്? ലെന ചോദിക്കുന്നത്
FILM NEWS
11-Feb-2019
FILM NEWS
11-Feb-2019

മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ലെന. തനിക്ക് കിട്ടുന്ന വേഷങ്ങളൊക്കെ തകര്‍ത്ത് അഭിനയിക്കുകയാണ് താരം. യുവതാരങ്ങളുടെ അമ്മ വേഷത്തില്‍ വരെ ലെനയെത്തി. തന്നെ ഏറെ ആശങ്കപ്പെടുത്തിയത് എന്ന് നിന്റെ മൊയ്തീനിലെ പൃഥ്വിരാജിന്റെ അമ്മ വേഷമായിരുന്നെന്നാണ് ലെന പറയുന്നത്.
എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ ഡയറക്ടറായ വിമല്‍ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു ഇന്ന ക്യാരക്ടര്‍ ചെയ്യണമെന്ന്. പാത്തുമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്, പൃഥ്വിരാജിന്റെ അമ്മയാണ് എന്നു പറഞ്ഞു. അപ്പോ ഞാന്‍ ചോദിച്ചു ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാന്‍ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നത്.'
'അല്ല ഇത് നിങ്ങള് ചെയ്‌തേ പറ്റൂ എന്ന് പറഞ്ഞു. അപ്പോ ഓട്ടോമാറ്റിക്കലി നമ്മള്‍ ആലോചിക്കുമല്ലോ? എന്താ ഇപ്പോ ചെയ്യേണ്ടത്. ഡയറക്ടര്‍ വിമലാണെങ്കില്‍ വാശി പിടിച്ചിരിക്കുകയാണ്. ഇല്ല നിങ്ങളെ പറ്റൂ, ഈ ക്യാരക്ടര്‍ നിങ്ങളാണ് ചെയ്യേണ്ടത്. പൃഥ്വിരാജിന്റെ അമ്മയുടെ ക്യാരക്ടര്‍ ചെയ്ത് അത് ആള്‍ക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റണ്ടേ?, അത് ആദ്യം എനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്ന് തോന്നണമല്ലോ. സിനിമ തിയേറ്ററില്‍ കണ്ടപ്പോഴാണ് തനിക്ക് സമാധാനമായത്'. ലെന പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments