ദുബായ് : അല്‍ ഫാറൂഖ് എജ്യുക്കേഷണല്‍ സെന്റര്‍ ഓള്‍ഡ് സ്റ്റുഡന്റസ് അസ്സോസ്സിയേഷന്‍ (അല്‍ ഫോസ) യു. എ. ഇ. ചാപ്റ്റര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ഫുട്ബോള്‍ താരം ഐ. എം. വിജയന് മുഖ്യാതിഥി ആയിരുന്നു. ദുബായ് അല്‍ നഹ്ദ പോണ്ട് പാര്‍ക്കില്‍ ഒരു ക്കിയ കുടുംബ സംഗമ ത്തില്‍ 1990 മുതല്‍ 2018 വരെ പഠിച്ചവര്‍ പങ്കെടുത്തു.
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ മത്സരങ്ങള്‍ ഒരുക്കിയിരുന്നു. അതിഥിയായ രമ്യ മോഹിനിയാട്ടം അവതരിപ്പിച്ചു. ഷഫീല, മുഹമ്മദ് കോയ എന്നിവര്‍ കായിക പരിപാടികള്‍ക്ക് നേതൃത്വം നല്കി. സുഹറ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിര്‍ പുത്തന്‍ പുരക്കല്‍ സ്വാഗതവും മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.